മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ഫുട്ബോള്‍ ഗ്യാലറിയിലെ ഒരു രംഗം ഫുട്ബോള്‍ ലോകത്ത് വൈറലാകുന്നു. കാഴ്ച ശക്തിയില്ലാത്ത മകനുവേണ്ടി കളിയുടെ ഓരോ നിമിഷവും ആവേശത്തോടെ പറയുന്ന അച്ഛന്റെ വീഡിയോയാണ് തരംഗമാകുന്നത്.

ഏറെ ഇഷ്ടപ്പെടുന്ന അത്ലറ്റികോ ക്ലബ്ബിന്റെ മത്സരത്തിനിടെ കൊച്ചാരാധകന് അച്ഛന് നല്കുന്ന പിന്തുണ ആരുടേയും കണ്ണുനിറക്കും. അത്ലറ്റികോ ജൂനിയര്‍ എഫ്സിയുടെ ആരാധകരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്യാലറിയിലെ ആവേശകരമായ രംഗം ലോകം മുഴുവനെത്തിയത്.
സെബാസ്റ്റിയനെന്ന കൊച്ചാരാധകനും അച്ഛനുമാണ് വീഡിയോയിലുള്ളത്. തനിക്ക് കാഴ്ച ഇല്ല എന്നത് ഫുട്ബോളിന്റെ ആവേശം അവനിലേക്ക് എത്തുന്നതിന് ഒരു തടസ്സമായില്ല. ഇരമ്പിയാര്‍ക്കുന്ന ഗ്യാലറിയിലിരിക്കെ അവന്രെ ഉള്ളിലേക്ക് പന്തിന്റെ ഓരോ ചലനവും അതുപോലെ പകര്‍ന്നു നല്കാന് അച്ഛന് ശ്രമിച്ചുകൊണ്ടേയിരുന്നു. ഓരോ താരവും ഓടുന്നതും പന്തെടുക്കുന്നതുമെല്ലാം ആ അച്ഛനിലൂടെ സെബാസ്റ്റ്യനിലേക്ക് തല്‍സമയം എത്തിക്കൊണ്ടേയിരുന്നു’ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ ആരാധകനെഴുതി.















