വിപ്ലവത്തിന്റെ പ്രചാരകൻ...
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Columns Icons

വിപ്ലവത്തിന്റെ പ്രചാരകൻ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

ഭാരതചരിത്രത്തിൽ, ഒരു വിപ്ലവചരിത്രത്തിന്റെ ഏടുണ്ടെങ്കിൽ, അതിനു തുടക്കം കുറിച്ച ആദ്യത്തെ വിപ്ലവകാരി വീരസവർക്കർ മാത്രമാണ്. ദേശീയതയിലടിയുറച്ച, കൃത്യവും, വ്യക്തവുമായ ലക്ഷ്യബോധത്തോടെ, ധർമ്മച്യുതി നേരിടാതെ അനുശീലിക്കുകയും, തുടരുകയും ചെയ്ത വിപ്ലവബോധമായിരുന്നു സവർക്കറുടേത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്, അഹിംസാവാദിയായ മഹാത്മാഗാന്ധി പോലും, വിപ്ലവകാരിയായ ദേശസ്നേഹിയെന്ന് അദ്ദേഹത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

1857 ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം, കൈയ്യെഴുത്തു പ്രതി തയ്യാറായപ്പോൾ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റ് നിരോധിക്കുകയുണ്ടായി. ഭഗത്‌സിംഗും, നേതാജിയുമടക്കമുള്ള അന്നത്തെ വിപ്ലവത്തിന്റെ തീക്ഷ്ണമുഖങ്ങൾ സംഘടനാപ്രവർത്തനങ്ങൾക്കും, പഠനാവശ്യങ്ങൾക്കും വരെ ഉപയോഗിച്ച ഈ ഗ്രന്ഥത്തിലാണ്, വീരസവർക്കർ, ബ്രിട്ടീഷ് സർക്കാർ ശിപായിലഹളയെന്നു വിളിച്ച് അവഹേളിച്ച സ്വാന്തന്ത്ര്യദാഹികളുടെ ആദ്യ ശബ്ദത്തെ, ഒന്നാം സ്വാതന്ത്ര്യസമരമെന്നു വിളിച്ചാദരിച്ചതും, ആ സംഘബോധത്തിനും, സ്വാതന്ത്ര്യവാഞ്ഛയ്‌ക്കും ആദ്യ അംഗീകാരം നൽകിയതും.

82 വയസ്സു വരെ ജീവിച്ച അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തിലെ നീണ്ട 27 വർഷങ്ങൾ പല കാലങ്ങളിലായി, ജയിലിലും, വീട്ടു തടങ്കലും എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള തടവിലായിരുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഇത്ര ദീർഘകാലം ജയിൽവാസമനുഭവിച്ച മറ്റൊരു ദേശീയനേതാവ് ഇല്ലെന്നു തന്നെ പറയാം.

1921ൽ ജയിൽമോചിതനാവുന്നതിനു വേണ്ടി, ഇനി സ്വാതന്ത്ര്യസമരത്തിൽ ചേർന്നു പ്രവർത്തിക്കില്ലെന്ന് ബ്രിട്ടീഷ് സർക്കാരിന് എഴുതി നൽകിയതിനെ ഭീരുത്വമെന്ന് അധിക്ഷേപിക്കുന്നവരുണ്ടിന്ന്. എന്നാൽ ഇന്നിന്റെ – സ്വാതന്ത്ര്യം എന്ന വിശാലതയുടെ എല്ലാ സുഖവും, സുഗന്ധവും അനുഭൂതിയും ആസ്വദിച്ചു കൊണ്ട് സ്വാതന്ത്ര്യത്തെ ദുഃസ്വാതന്ത്ര്യമായിക്കൂടി കയ്യേറിയനുഭവിക്കുന്നവരുടെ ബാലിശവും, ഉപരിപ്ലവവും, ജുഗുപ്സാവഹവുമായ ഇത്തരം അവഹേളനങ്ങൾക്കു മുൻപിൽ, തടവറയ്‌ക്കുള്ളിൽ തന്റെ മഹോന്നതമായ ലക്ഷ്യത്തെ ബലി കഴിക്കാതെ, വീണ്ടും തന്റെ പ്രവർത്തിപഥത്തിൽ തുടരുന്നതിനായി ചെയ്ത ആ മഹാവിപ്ലവകാരിയുടെ യുദ്ധതന്ത്രം എത്ര ഔന്നത്യത്തിലാണു നില കൊള്ളുന്നതെന്നും നിഷ്പക്ഷമതികൾക്ക് അനുഭവിച്ചറിയാൻ സാധിക്കും.

വീരസവർക്കറെപ്പോലെയുള്ള മഹാരഥന്മാർ ശിലാന്യാസം ചെയ്ത ദേശീയബോധവും, അവരുടെ ഇച്ഛാശക്തിയിൽ ഉരുവം കൊണ്ട സ്വാതന്ത്ര്യവും കാലാതിവർത്തിയായ ഭാരതത്തിന്റെ വിജയക്കുതിപ്പുകൾക്ക് അടിസ്ഥാനവും ആവേഗവുമാണ്. ഇന്നും…എന്നും…

Share3563TweetSendShare

More News from this section

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കടുവകളുടെ സംരക്ഷകൻ, ഫാന്റം കെ എം ചിന്നപ്പ ഇനിയില്ല; മറഞ്ഞത് തോക്കെടുത്തെന്നാരോപിക്കപ്പെട്ട കാടിന്റെ കാവൽക്കാരൻ

കെ പുരുഷോത്തമൻ – ഒരനുസ്മരണം

പൃഥ്വിരാജ് ചൗഹാനും മുഹമ്മദ് ഗോറിയും വസന്തപഞ്ചമിയും

ദീന്‍ ദയാല്‍ ഉപാദ്ധ്യായ: സ്വതന്ത്രഭാരത രൂപഘടനയുടെ ആചാര്യന്‍

സംഘ​ഗം​ഗാ സമതലത്തിലെ തീർത്ഥാടകൻ; സ്വ. പി. പരമേശ്വർജി സ്മൃതി ദിനം

Latest News

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies