ടോക്കിയോ: കൊറോണ ബാധ ജപ്പാനിലെ നഗരങ്ങളിലും ബാധിക്കുന്നതിന്റെ ആശങ്കയില്‍ കായികലോകം. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സിനെയടക്കം ബാധിക്കു മെന്നതിനാല്‍ സമയം മാറ്റുകയോ വേദി മാറ്റുകയോ വേണ്ടിവന്നേക്കുമെന്നാണ് സൂചന. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ നേരിട്ടാണ് ആശങ്കവ്യക്തമാക്കിയിരിക്കുന്നത്.
വരുന്ന രണ്ടാഴ്ചത്തേക്കുളള എല്ലാ കലാ-കായിക പരിപാടികളും മറ്റ് പൊതുപരിപാടികളും മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട ആബെ പരമാവധി ആളുകള്‍ ഒരുമിച്ച് കൂടുന്ന ചടങ്ങുകള്‍ ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. ജപ്പാനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗായ ജെ ലീഗിലെ മത്സരങ്ങള്‍ കഴിഞ്ഞദിവസം മാറ്റിവച്ചിരുന്നു. ചില മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലും നടത്താനാണ് തീരുമാനം.
ഒളിമ്പിക്സിനെകുറിച്ചുള്ള ആശങ്ക കൂടുകയാണെന്നാണ് ഒളിമ്പിക് കമ്മറ്റി അംഗം ഡിക് പോണ്ട് സൂചന നല്കി. ഒളിമ്പിക്സ് റദ്ദാക്കുകയോ മാറ്റിവക്കുകയോ വേണമെന്ന കാര്യത്തില്‍ മെയ് മാസത്തിനുള്ളില്‍ തീരുമാനമാകണമെന്നും പോണ്ട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.