കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ബിപിപി ഹാളില്‍ നടന്ന ഏരിയ സമിതി യോഗത്തില്‍ പ്രസിഡന്റായി മനോജ് എഴുമറ്റൂർ, ജനറല്‍ സെക്രട്ടറിയായി സന്തോഷ് കൊടുങ്ങല്ലൂർ, ബാബുരാജ് ട്രഷറര്‍, എന്നിവരെ തെരഞ്ഞെടുത്തു. ഗോപകുമാർ (വൈസ് പ്രസിഡന്റ്), അരവിന്ദ് (ജോ.സെക്രട്ടറി), രാജേഷ് കുറുപ്പ് (കൾച്ചറൽ -ഈവന്റ്) ഗോപാലൻ പെരിയാരം (വെൽഫെയർ) അജിത് കരമന (മെബർഷിപ്പ്) രാഹുൽ (അബ്ബാസിയ കോര്‍ഡിനേറ്റർ) അനിൽ കുമാർ ( ഹസാവി കോർഡിനേറ്റർ ) എന്നിവരാണ് ഏരിയയിലെ മറ്റു ഭാരവാഹികള്‍. നാരായണൻ ഒതയോത്ത്, പി വി വിജയരാഘവൻ, റ്റി.ജി വേണുഗോപാൽ, പ്രവീൺ പിള്ള, ധനീഷ് കൊട്ടാരത്തിൽ എന്നിവരെ കേന്ദ്രകമ്മിറ്റി അംഗങ്ങളായും മനോജ് മണലൂർ, പ്രമോദ് കണ്ണൂർ, ജയകുമാർ, ശശികുമാർ, അനിൽ, സച്ചിൻ, ഗോപാലകൃഷ്ണൻ, ദേവ പ്രസാദ്, ജയചന്ദ്രൻ, ധനീഷ്, ഭരതൻ, അരവിദാക്ഷൻ പിള്ള എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.