വാരാണസി: ലഗേജ്ജില് അമിതഭാരമുണ്ടായതോടെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ചത് മൗറീഷ്യസ് പ്രസിഡന്റിനെ. മൗറീഷ്യസ് പ്രസിഡന്റായ പൃഥ്വീരാജ് രൂപണിനെയാണ് ലഗേജില്‍ അധികഭാരമുണ്ടായിരുന്നതിനാല് തടഞ്ഞു നിര്‍ത്തിയത്. വാരണാസി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് പോകാനാകാതെ മൗറീഷ്യസ് പ്രസിഡന്റിനാണ് കാത്തിരിക്കേണ്ടിവന്നത്.
വാരണസി പൗരാണിക നഗരം കാണാനായാണ് 6 അംഗ പ്രതിനിധി സംഘത്തിനൊപ്പം പ്രസിഡന്റ് പൃഥ്വീരാജ് എത്തിയത് .ഉദ്യോഗസ്ഥരുടെ പ്രത്യേക അകമ്പടിയില്ലാതെ ചെക്ഇന്‍ ഭാഗത്തെത്തിയ പ്രസിഡന്റിനെ ആളറിയാതെ സാധാരണഗതിയില്‍ പരിശോധിച്ചപ്പോഴാണ് അമിതഭാരത്തിന് കൂടുതല്‍ തുക നല്‍കേണ്ടിവരുമെന്ന് വിമാനക്കമ്പനി അറിയിച്ചത്. തുടര്‍ന്ന് വിവരമറിഞ്ഞ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നേരിട്ടെത്തിയാണ് യാത്രാസംവിധാനം ഒരുക്കിയത്. എയര്‍ഇന്ത്യാ വിമാന അധികൃതരാണ് കര്‍ശന നിയമത്തില്‍ മൗറീഷ്യസ് പ്രസിഡന്റിനേയും തടഞ്ഞത്.