പനജി: കോവിഡ്-19 ഭീതിയില്‍ എ.എസ്.എല്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ കലാശപോരാട്ടം അടച്ചിട്ട സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. ഫൈനലില്‍ എടികെയും ചെന്നൈയിന്‍ എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്.
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കാണികളെ പ്രവേശിപ്പിക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അനുമതി നല്‍കുകയായിരുന്നു. കാണികളുടെ സുരക്ഷ സുപ്രധാനമാണെന്നും എ.എസ്.എല്‍ അധികൃതര്‍ പറഞ്ഞു.
രാജ്യത്തെ സുപ്രധാന മത്സരങ്ങളെല്ലാം മാറ്റിവച്ചിരിക്കുകയോ റദ്ദാക്കുകയോ ചെയ്ത പശ്ചാത്തലത്തില്‍ ക്രിക്കറ്റിന് പിന്നാലെ ഫുട്‌ബോള്‍ മത്സരങ്ങളും ആളൊഴിഞ്ഞ നിലയിലാണ് നടന്നത്.















