സെഞ്ച്വറിയില്‍ സെഞ്ച്വറി; സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറിയില്‍ സെഞ്ച്വറി; സച്ചിന്റെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2020, 12:41 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സെഞ്ച്വറികളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് നേട്ടത്തിന് ഇന്ന് 8 വയസ്. ആരാധകര്‍ ഏറെ ആവേശത്തോടെയും നെഞ്ചിടിപ്പോടെയും ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം നടന്നത് 2012 മാര്‍ച്ച് 16ന്. ലോകകപ്പില്‍ സച്ചിന്‍ റെക്കോര്‍ഡ് കുറിക്കുമെന്ന് കരുതിയെങ്കിലും പിന്നെയും നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ധാക്കയില്‍ സച്ചിന്‍ സുവര്‍ണ നേട്ടം കൈവരിച്ചത്.

അന്ന് ഏഷ്യാ കപ്പിലെ ലീഗ് പോരാട്ടത്തിലായിരുന്നു അന്താരാഷ്‌ട്ര സെഞ്ച്വറികളുടെ എണ്ണത്തിലും ലിറ്റില്‍ മാസ്റ്റര്‍ മൂന്നക്കം കുറിച്ചത്. ലോകകപ്പിന് പിന്നാലെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഏവരും കാത്തിരുന്നത് സച്ചിന്റെ സെഞ്ച്വറിക്കായിരുന്നു. ടെസ്റ്റ് പരമ്പരയിലും തുടര്‍ന്ന് ശ്രീലങ്ക കൂടി ഉള്‍പ്പെട്ട ത്രിരാഷ്‌ട്ര പരമ്പരയിലും സച്ചിന് സെഞ്ച്വറി കുറിക്കാനായില്ല. തുടര്‍ന്നായിരുന്നു ബംഗ്ലാദേശില്‍ നടന്ന ഏഷ്യാ കപ്പിലേക്ക് ഇന്ത്യ വിമാനം കയറിയത്.

സച്ചിന്റെ സ്വാഭാവികമായ ബാറ്റിംഗ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി താരതമ്യേന വേഗം കുറഞ്ഞ ഇന്നിംഗ്‌സായിരുന്നു ധാക്കയിലേത്. സച്ചിന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ മുതല്‍ നേരിട്ട ഓരോ പന്തിലും ചേര്‍ത്തുവെച്ച ഓരോ റണ്ണിലും ആരാധകരുടെ പ്രാര്‍ത്ഥനയുടെ പിന്തുണയുണ്ടായിരുന്നു. ബൗളിംഗ് പിച്ച് എന്ന് വിശേഷിപ്പിക്കാമായിരുന്ന ധാക്കയില്‍ ബാറ്റിംഗ് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗൗതം ഗംഭീറിനെ നഷ്ടമായ ഇന്ത്യക്കു വേണ്ടി സച്ചിന്‍-കോഹ്‌ലി സഖ്യം മൂന്നാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

നേരിട്ട 63-ാം പന്തില്‍ ബൗണ്ടറി കടത്തിയ സച്ചിന്‍ അര്‍ദ്ധ ശതകവും പിന്നിട്ട് ബാറ്റുയര്‍ത്തി. 138-ാം പന്തില്‍ സിംഗിള്‍ നേടി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 147 പന്തുകള്‍ നേരിട്ട സച്ചിന്‍ 12 ബൗണ്ടറികളുടേയും ഒരു സിക്‌സറിന്റേയും അകമ്പടിയോടെ 114 റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീട് ഇന്നേവരെ ആരാലും തകര്‍ക്കപ്പെടാതെ നില നില്‍ക്കുന്ന 100 സെഞ്ച്വറികളെന്ന മാന്ത്രിക സംഖ്യ സച്ചിന്റെ 24 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിനെ വേറിട്ടതാക്കുന്നു.

Share316TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies