'ട്വന്റി20യില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ'; ആ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ബ്രാഡ് ഹോഗ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ട്വന്റി20യില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ അദ്ദേഹത്തിനേ കഴിയൂ’; ആ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ബ്രാഡ് ഹോഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2020, 03:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെ തെരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ബ്രാഡ് ഹോഗ്. കുട്ടിക്ക്രിക്കറ്റില്‍ ആരും ഇതുവരെ സ്വന്തമാക്കിയിട്ടില്ലാത്ത റെക്കോര്‍ഡ് കുറിക്കാന്‍ ഒരേയൊരു ബാറ്റ്‌സ്മാന് മാത്രമേ കഴിയുള്ളൂ എന്ന് ഹോഗ് ഉറപ്പിച്ചു പറയുന്നു. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മക്ക് മാത്രമേ നിലവില്‍ അതിന് സാധിക്കൂ എന്നാണ് ഹോഗ് പറയുന്നത്.

‘നിലവില്‍ രോഹിത് ശര്‍മ്മക്ക് മാത്രമേ ട്വന്റി20യില്‍ ഇരട്ട സെഞ്ച്വറിയടിക്കാന്‍ സാധിക്കൂ. കാരണം അദ്ദേഹം മികച്ച സ്‌ട്രൈക്ക് റേറ്റോടെ കൃത്യമായ ടൈമിംഗില്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള കളിക്കാരനാണ്’. ഹോഗ് പറഞ്ഞു.

ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രോഹിത് ശര്‍മ്മ. 2,773 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളതെങ്കില്‍ വെറും 21 റണ്‍സ് മാത്രം വ്യത്യാസത്തിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തു തുടരുന്നത്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികളും ട്വന്റി20യില്‍ നാല് സെഞ്ച്വറികളുമാണ് രോഹിത്തിന്റെ പേരിലുള്ളത്.

സിംബാബ്‌വെക്കെതിരെ 76 പന്തില്‍ ആരോണ്‍ ഫിഞ്ച് നേടിയ 172 റണ്‍സാണ് നിലവില്‍ അന്താരാഷ്‌ട്ര ട്വന്റി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. മൂന്നാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഫിഞ്ചിന്റെ പേരില്‍ തന്നെയാണ്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ 156 റണ്‍സാണ് ഫിഞ്ച് തകര്‍ത്തടിച്ചു നേടിയത്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ കളിക്കാരനായിട്ടും വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ബാറ്റ്‌സ്മാനായിരുന്നിട്ടും ഫിഞ്ചിനു പകരം ഹോഗ് തെരഞ്ഞെടുത്തത് ഹിറ്റ്മാനെയാണ്.

Share66TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies