ലണ്ടന്‍: യുവന്റസിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ബ്ലെയ്‌സ് മറ്റിയൂഡിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമാണ് ബ്ലെയ്‌സ്. കഴിഞ്ഞ ദിവസം യുവന്റസിന്റെ തന്നെ താരം ഡാനിയല്‍ റുഗാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിറ്റിയാനോ റൊണാള്‍ഡോയുടെ ടീമാണ് യുവന്റസ്. എല്ലാ കളികളിലും ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നു എന്നതും ഫുട്‌ബോള്‍ ആരാധകരെ ആശങ്കയിലാഴുത്തുന്നുണ്ട്. ക്രിസ്റ്റിയാനോക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. യുവന്റസിലെ രണ്ടാമത്തെ ആള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം കളിക്കുകയും ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തവരെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
കോവിഡ്19 ലക്ഷണങ്ങളോടെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. കോവിഡ്19 ബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമാണ് മറ്റിയൂഡി. നേരത്തെ യുവന്റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. 32 കാരനായ മറ്റിയൂഡി യുവന്റസില്‍ ഈ സീസണിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 31 മത്സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു. 2018ലെ ലോകകപ്പ് നേട്ടത്തില്‍ ഫ്രാന്‍സ് ടീമിലെ നിറസാന്നിദ്ധ്യമായിരുന്നു മറ്റിയൂഡ്ി. 2017ലാണ് മറ്റിയൂഡി യുവന്റസുമായി കരാര്‍ ഒപ്പിട്ടത്. അതേ സമയം കോവിഡ്19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകഫുട്‌ബോളിലെ ആവേശമായ യൂറോ കപ്പും കോപ്പാ അമേരിക്കയും മാറ്റിവക്കാന്‍ ഇന്നലെ തീരുമാനമായി. യൂറോകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയപ്പോള്‍ കോപ്പ അമേരിക്കയും 2021ലേക്ക് മാറ്റി.















