ഒമാനില്‍ നാലു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ കൊറോണ പരിശോധനാ ഫലം പോസിറ്റീവായിരുന്നു രണ്ടു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും യു കെ, എന്നിവിടങ്ങളില്‍ നിന്നു മടങ്ങിയെത്തിയവരുമാണ് രോഗ ബാധിതരായത്.ഒമാനില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. രാജ്യത്ത് 13 പേര് രോഗ മുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.