ലണ്ടന്‍: കായിക ലോകത്തെ അടക്കം ബാധിച്ചിരിക്കുന്ന കൊറോണയെ തുരത്താന്‍ വന്‍തുകകള്‍ സംഭാവന നല്‍കി പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ഏജന്റായ മെന്‍ഡസും പ്രമുഖ ആശുപത്രിക്ക് എല്ലാ ഉപകരണങ്ങളും വാങ്ങാനുള്ള സഹായം നല്‍കിയത്.
ലിസ്ബണിലെ സാന്റാ മരിയ ആശുപത്രിക്കാണ് സഹായം നല്‍കിയത്. ഫുട്‌ബോള്‍ ഏജന്റായ മെന്‍ഡസ് ആശുപത്രിയിലേക്ക് 1000 മാസ്‌കുകളും 2ലക്ഷം സുരക്ഷാ ഗൗണുകളും ആശുപത്രിക്കായി വാങ്ങിനല്‍കി. ഇവ കൂടാതെ ആശുപത്രിയിലേക്ക് 15 ഐസിയു കിടക്കകളും വെന്റിലേറ്ററുകളും മോണിറ്ററടക്കമുള്ള ഉപകരണങ്ങളും വിതരണം ചെയ്തു. പോര്‍ച്ചുഗലില്‍ 2362 രോഗികളും അതില്‍ 29 മരണവുമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.















