കണ്ണൂര്‍: ആറളത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റില്‍. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇര്‍ഫാനിയാണ് അറസ്റ്റിലായത്. ഇയാള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചത്. യൂട്യൂബില്‍ പാട്ട് പാടിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വീട്ടിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോയിരുന്നത്. രണ്ട് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.