ന്യൂഡൽഹി: ലോക്ക്ഡൗണ്‍ കാലത്തു മൊബൈല്‍ പ്ലാന്‍ വാലിഡിറ്റി അവസാനിക്കുന്ന എല്ലാ ബി.എസ്,എന്‍.എല്‍ മൊബൈല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഏപ്രില്‍ 20 വരെ സൗജന്യമായി വാലിഡിറ്റി നീട്ടി നല്‍കും. ഇത് കൂടാതെ ഈ കാലയളവില്‍ അക്കൗണ്ട് സീറോ ബാലന്‍സ് ആകുന്ന ഇത്തരം ഉപഭോക്താക്കള്‍ക്ക് പത്തു രൂപയുടെ ടോക്ക് ടൈം സൗജന്യമായി നല്‍കുന്നതാണ്.
കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍മാരും പിഎംജിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ബി.എസ്.എന്‍.എല്‍ സിഎംഡി പ്രവീണ്‍ കുമാര്‍ പുര്‍വാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.