ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ നിധിക്കായി കായികതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി ഒരു യുവതാരം. ഗോള്‍ഫിലെ അന്താരാഷ്‌ട്ര താരമായ അര്‍ജ്ജുന്‍ ഭട്ടിയാണ് ശ്രദ്ധനേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിധിയിലേക്ക് അര്‍ജ്ജുന്‍ സംഭാവന നല്‍കിയത്. പ്രതിരോധ നിധി ശേഖരിച്ച നല്‍കിയ രീതിയാണ് വാര്‍ത്തയായത്. തനിക്ക് വിവിധ കായിക മത്സര ങ്ങളില്‍ നിന്നായി ലഭിച്ച ട്രോഫികള്‍ വിറ്റാണ് അര്‍ജ്ജുന്‍ തുക കണ്ടെത്തിയത് . ആകെ 4.30 ലക്ഷം രൂപ അര്‍ജ്ജുന്‍ ശേഖരിച്ചു.
15 വയസ്സുകാരനായ ഗ്രേറ്റര്‍ നോയിഡയിലെ അര്‍ജ്ജുന്‍ 3 തവണ ലോക ജൂനിയര്‍ ഗോള്‍ഫില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്. തന്റെ ബന്ധുക്കള്‍ക്കും മാതാപിതാക്കളുടെ സുഹൃത്തു ക്കള്‍ക്കും ട്രോഫികള്‍ വില്‍പ്പന നടത്തിയാണ് അര്‍ജ്ജുന്‍ തുക സമ്പാദിച്ചത്. തനിക്ക് കിട്ടിയ 3 ലോക ജൂനിയര്‍ കിരീടങ്ങളും അര്‍ജ്ജുന്‍ വില്‍പ്പന നടത്തിയതില്‍ ഉള്‍പ്പെട്ടു.
‘ കഴിഞ്ഞ 8 വര്‍ഷത്തിനിടെ 102 കിരീടങ്ങളാണ് വിവിധ മത്സരങ്ങളിലായി താന്‍ സ്വന്തമാക്കിയത്. അത് വില്‍ക്കുകവഴി ലഭിച്ച പണം 4.30 ലക്ഷം രൂപയായിരുന്നു. എല്ലാവരും സ്വയം രക്ഷിച്ചും മറ്റുള്ളവരെ സംരക്ഷിച്ചും ഈ കൊറോണ വൈറസില്‍ നിന്നും രക്ഷ നേടുക.’ അര്‍ജ്ജുന്‍ ട്വിറ്ററിലൂടെ അറിയിച്ചു.















