ഇമ്രാൻ ഖാൻ നായകൻ, സേവാഗ് ഇല്ല, മുൻഗണന പാക് താരങ്ങൾക്ക്; ഇന്ത്യ-പാകിസ്താൻ ഡ്രീം ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇമ്രാൻ ഖാൻ നായകൻ, സേവാഗ് ഇല്ല, മുൻഗണന പാക് താരങ്ങൾക്ക്; ഇന്ത്യ-പാകിസ്താൻ ഡ്രീം ഇലവനെ പ്രഖ്യാപിച്ച് ആകാശ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2020, 04:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ ഏകദിന ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പാകിസ്താൻ താരങ്ങൾക്ക് മുൻഗണന നൽകിയിരിക്കുന്ന ടീമിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വിരേന്ദർ സേവാഗിനെ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇന്ത്യ-പാക് ഏകദിന ഇലവനെ ചോപ്ര തെരഞ്ഞെടുത്തിരിക്കുന്നത്.

ചോപ്രയുടെ ടീമിലെ 11 പേരില്‍ ആറു പേരും പാക് താരങ്ങളാണ്. ഇന്ത്യയുടെ അഞ്ചു പേര്‍ ടീമിൽ ഇടം നേടിയപ്പോൾ ധോണി ഉണ്ടായിട്ടും ഇമ്രാൻ ഖാനെയാണ് ചോപ്ര നായകനായി തെരഞ്ഞെടുത്തത്. എന്നാല്‍, വിമർശനങ്ങളെ ഒഴിവാക്കാനായി 12ാമനായി യുവരാജ് സിംഗിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഹിറ്റ്‌മാൻ രോഹിത് ശർമ്മയുമാണ് ടീമിന്റെ ഓപ്പണർമാർ. മൂന്നാം നമ്പറില്‍ നിലവിലെ ഇന്ത്യന്‍ നായകനായ വിരാട് കോഹ് ലി കളിക്കും. ജാവേദ് മിയാന്‍ദാദും ഇന്‍സമാം ഉള്‍ ഹഖുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ആറാം നമ്പറിൽ വിക്കറ്റ് കീപ്പർ ബാറ്റസ്മാന്റെ റോളിലാണ് ധോണി ഇറങ്ങുക.

ഇതിഹാസ ഓള്‍റൗണ്ടറായ കപില്‍ ദേവ്, പാക് പേസർമാരായ വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരും സ്പിന്നറായി സഖ്‌ലൈന്‍ മുഷ്താഖുമാണ് ചോപ്രയുടെ ടീമിൽ ഇടംപിടിച്ച മറ്റ് താരങ്ങൾ. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് ടെസ്റ്റ്‌ ടീമിനെയും ചോപ്ര തെരഞ്ഞെടുത്തിരുന്നു. അന്ന് ഇന്ത്യയിൽ നിന്ന് ഏഴ് പേരാണ് ചോപ്രയുടെ ടീമിൽ സ്ഥാനം പിടിച്ചത്.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies