ആധുനിക ടി20യെ വെല്ലുന്ന 56 പന്തില്‍ സെഞ്ച്വറി; വിവ് റിച്ചാര്‍ഡ്‌സിന്റെ ആ ടെസ്റ്റ് നേട്ടം പിറന്നത് ഈ ദിനത്തില്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആധുനിക ടി20യെ വെല്ലുന്ന 56 പന്തില്‍ സെഞ്ച്വറി; വിവ് റിച്ചാര്‍ഡ്‌സിന്റെ ആ ടെസ്റ്റ് നേട്ടം പിറന്നത് ഈ ദിനത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2020, 12:45 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോകക്രിക്കറ്റിലെ എക്കാലത്തേയും അക്രമകാരിയായ ബാറ്റ്‌സ്മാന്റെ അവിസ്മരണീയ ഇന്നിംഗ്‌സ് നേട്ടത്തിന്റെ ഓര്‍മ്മ പുതുക്കി ക്രിക്കറ്റ് ലോകം. ആന്റിഗ്വയില്‍ വിവ് റിച്ചാര്‍ഡ്‌സ് ഇംഗ്ലണ്ടിനെ തകര്‍ത്തറിഞ്ഞ ബാറ്റിംഗ് കരുത്താണ് ഇന്ന് വീണ്ടും ഓര്‍ക്കുന്നത്. വെറും 56 പന്തില്‍ സെഞ്ച്വറി അതും ടെസ്റ്റ്ക്രിക്കറ്റിലെന്നത് അന്നും ഇന്നും അതിശയിപ്പിക്കുന്ന ഒന്നാണെന്ന് ക്രിക്കറ്റ് വിദഗ്ധരെല്ലാം ഒരുപോലെ സമ്മതിക്കുകയാണ്.

ആന്റിഗ്വയിലെ സ്വന്തം മണ്ണിലെ ഹരിക്കെയിന്‍ കൊടുങ്കാറ്റെന്നാണ് അന്ന് മാദ്ധ്യമങ്ങള്‍ ആ ബാറ്റിംഗിനെ വിശേഷിപ്പിച്ചത്. ലോകക്രിക്കറ്റില്‍ തന്റെ സ്വതസിദ്ധമായ പോരാട്ടവീര്യത്തിന് പേരുകേട്ട വിന്‍ഡീസ് താരം വിവ് റിച്ചാര്‍ഡ്‌സിന്റെ നേട്ടം 30 വര്‍ഷം തകർക്കാതെ നിലനിന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള അവസാനടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ ഏതാണ്ട് പകുതി യിലാണ് റിച്ചാര്‍ഡ്‌സിന്റെ ഇറക്കം. സ്ലിപ്പില്‍ ഏഴുപേരെ നിര്‍ത്തിയുള്ള ഇംഗ്ലണ്ടിന്റെ പ്രതിരോധം റിച്ചാര്‍ഡ്‌സിന്റെ വിജയതൃഷ്ണക്ക് തടസ്സമായില്ല. ഇംഗ്ലണ്ട് പര്യടനത്തില്‍ 5-0ന് ആതിഥേയരെ തൂത്തുവാരിയ കരീബിയന്‍ നിര സ്വന്തം മണ്ണില്‍ 4-0ന് തന്നെ ശ്കതമായ നിലയിലായിരുന്നു. അവസാനടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 164 റണ്‍സിന്റ ലീഡുമായിട്ടായിരുന്നു കളിപുനരാരംഭിച്ചത്.

കരീബിയന്‍ നിരക്കുവേണ്ടി അന്നത്തെ ലോകോത്തര ഓപ്പണര്‍മാരായ ഹെയിന്‍സും റിച്ചാര്‍ഡസണും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ടിന് ശേഷമാണ് റിച്ചാര്‍ഡ്‌സിന്റെ വരവ്. ഇംഗ്ലണ്ടിനെ കൊന്ന്‌കൊലവിളിക്കുന്ന ശരീരഭാഷയായിരുന്നു കളിയിലുടനീളം റിച്ചാര്‍ഡ്‌ കാണിച്ചത്. 20 റണ്‍സിനിടെ തന്നെ രണ്ടു സിക്‌സറുകള്‍ പറന്നു. 35 പന്തില്‍ 50 റണ്‍സ് ചേര്‍ത്തു. റണ്‍ദാഹം അവിടെ തീര്‍ന്നില്ല. കിട്ടിയ എല്ലാ പന്തിലും ഫോറും സിക്‌സറും എന്നതായിരുന്നു മനോഭാവം. അടുത്ത 21 പന്തില്‍ രണ്ടാമത്തെ 50 റണ്‍സ് പിറന്നതോടെ 56 പന്തില്‍ സെഞ്ച്വറി പിറന്നു. അന്ന് ആകെ നേടിയത് 58 പന്തില്‍ 110 റണ്‍സായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ അടികൊണ്ട് വശം കെട്ടു. ആകെ 410 റണ്‍സ് ലീഡ് നേടിയ വിന്‍ഡീസ് വെറും 179 റണ്‍സിന് ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു.

വിവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത് 1920ലെ ജാക്ക് ഗ്രിഗറിയുടെ വേഗത്തിലുള്ള ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോഡ് തകര്‍ത്തായിരുന്നു. 30 വര്‍ഷത്തെ വിവ് റിച്ചാര്‍ഡ്‌സിന്റെ നേട്ടം പിന്നീട് പാകിസ്ഥാന്റെ മിസ്ബാ ഉള്‍ഹഖും ന്യൂസിലാന്റിന്റെ ബ്രന്‍ഡന്‍ മക്കുല്ലവും 54 പന്തില്‍ നേടി തിരുത്തിഎഴുതി.

Tags: cricket
Share100
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies