ദുബായ്: 2021ലെ ഐസിസി വനിതാ ലോക കപ്പില്‍ ഇന്ത്യക്ക് നേരിട്ട് യോഗ്യത നല്‍കി. ഇന്ത്യാ-പാകിസ്താന്‍ പരമ്പര ഉപേക്ഷിച്ചതോടെയാണ് ടീമിന് നേരിട്ട് ഏകദിന ലോകകപ്പ് യോഗ്യത ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ-നവംബര്‍ മാസത്തിനിടെയായിരുന്നും പരമ്പര നടത്തേണ്ടിയിരുന്നത്. ഇരു ക്രിക്കറ്റ് ബോർഡുകൾ മത്സരം തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ തലത്തില്‍ തീരുമാനമാകാത്തതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ പോയിന്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു.
ന്യൂസിലാന്റ് ആതിഥ്യമരുളാന്‍ പോകുന്ന ലോകകപ്പിലേക്ക് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് യോഗ്യത നേടിയ മറ്റ് ടീമുകള്‍. ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാമതാണ്. മുന്‍പ് ഇന്ത്യക്ക് 20 പോയിന്റും പാകിസ്താന് 16 പോയിന്റുകളുമാണ് ഉണ്ടായിരുന്നത്. നിലവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
2017 ജൂലൈ മാസത്തില്‍ നടന്ന 2017ലെ ഏകദിന ലോകകപ്പ് കലാശപോരാട്ടത്തില്‍ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ 9 റണ്‍സിന് കിരീടം കൈവിട്ടത്. സെമിഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരെ 36 റണ്‍സിന്റെ ജയത്തോടെയാണ് കഴിഞ്ഞ തവണ ഫൈനലില്‍ കടന്നത്.















