ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആഗസ്റ്റ് 29ന് : യുവേഫ തയ്യാറെടുപ്പു തുടങ്ങി; നിര്‍ണ്ണായക യോഗം വരുന്ന 23ന്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ആഗസ്റ്റ് 29ന് : യുവേഫ തയ്യാറെടുപ്പു തുടങ്ങി; നിര്‍ണ്ണായക യോഗം വരുന്ന 23ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 09:21 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: കൊറോണയില്‍ ലോകത്തെ എല്ലാ കളിക്കളങ്ങളും നിശ്ചലമായെങ്കിലും യുവേഫ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇടക്കുമുടങ്ങിയ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപോരാട്ടം ആഗസ്റ്റ് 29ന് നടത്താനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്പിലെ ഫുട്‌ബോള്‍ അസോസിയേഷന്‍. 2019-20 സീസണിന്റെ കലാശപോരാട്ടമാണ് ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ നിലവില്‍ ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ലിവര്‍പൂളാണ് ചാമ്പ്യന്മാരായത്. ഇത്തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറെ മുന്നിലാണ് ലിവര്‍പൂള്‍.

എങ്ങനേയും ചാമ്പ്യന്‍സ് ലീഗ് കലാശപോരാട്ടം നേരത്തേ തീര്‍ക്കണമെന്നതില്‍ എല്ലാ ലീഗുകളും സമാന തീരുമാനത്തിലാണ്. മുടങ്ങിയിരിക്കുന്ന കളികളെല്ലാം ജൂലൈ-ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കിവേണം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താനെന്നതാണ് നിലവിലെ കടമ്പ. കൊറോണയുടെ വ്യാപനം യൂറോപ്പിനെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പ്രമുഖ ലീഗുകളുടെ നാടായ ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും സ്‌പെയിനും ഇംഗ്ലണ്ടും ശക്തമായ രോഗവ്യാപനത്തിന്റേയും മരണത്തിന്റേയും പിടിയിലാണ്.

ആഗസ്റ്റ് 29ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താനും അതിന് മൂന്ന് ദിവസം മുന്നേ 26ന് യൂറോപ്പാ ലീഗ് കലാശപ്പോരാട്ടം ഗാന്ഡസക്കില്‍ നടത്തണമെന്നുമാണ് ഏകദേശ ധാരണ. രണ്ടു തരത്തിലാണ് ചാമ്പ്യന്‍സ് ലീഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടമായി ക്വാര്‍ട്ടര്‍ ഫൈനലുകളും സെമിയും രണ്ടുപാദ മത്സരങ്ങളായി ജൂലൈയിലും ആഗസ്റ്റിലുമായി പൂര്‍ത്തിയാക്കി ഫൈനല്‍ നടത്തുക എന്നതാണ്.

രണ്ടാമത്തെ ആശയം എല്ലാ പ്രാദേശിക ലീഗുകളും കഴിഞ്ഞ് ഒരാഴ്ചത്തെ മിനി ടൂര്‍ണ്ണമെന്റായി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കലാണ്. ക്വാര്‍ട്ടറിനായുള്ള 8 പേരില്‍ നാലു ടീമുകളും വ്യക്തമായിക്കഴിഞ്ഞു. ഇതില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് പോരാട്ടം നടക്കാനിരിക്കേയാണ് കൊറോണ ബാധിച്ചത്.

യൂറോപ്പാ ലീഗിന്റെ കാര്യം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. 16 രണ്ടാം പാദമത്സരങ്ങളില്‍ ഇനിയും 8 എണ്ണം പൂര്‍ത്തിയാകാനുണ്ട്. ഇതിലാകട്ടെ സ്പാനിഷ് ലീഗിലേയും ഇറ്റാലിയന്‍ ലീഗിലേയും ടീമുകളുടെ ആദ്യപാദ മത്സരങ്ങള്‍ പോലും നടന്നിട്ടില്ല.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies