ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മെയ് പകുതി വരെയെങ്കിലും നീട്ടണമെന്ന് നിര്‍ദ്ദേശം. ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമിതിയുടെ തലവനാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ഡല്‍ഹിയില്‍ നിരവധി വൈറസ് ബാധിത മേഖലകള്‍ ഉണ്ട്. അതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതാണ് നല്ലതെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ സമിതിയുടെ തലവന്‍ ഡോ. എസ് കെ സരിന് പറഞ്ഞു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ചൈനയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പറഞ്ഞാല്‍ രോഗബാധ ആരംഭിച്ച് 10 ആഴ്ച്ചകള്‍ക്ക് ശേഷമാണ് ഗ്രാഫ് താഴേക്ക് വന്നു തുടങ്ങുന്നത്. ഇത് അനുസരിച്ച് ഡല്‍ഹിയില്‍ മെയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് തുടങ്ങുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ മെയ് 16 വരെ ലോക്ക് ഡൗണ്‍ നീട്ടേണ്ടത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ 2500 ല്‍ അധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 54 പേര്‍ക്കാണ് വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ ജീവന് നഷ്ടപ്പെട്ടത്.