ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഏഴ് ആശുപത്രിയിലാണ് മെഡിക്കല്‍ ഓഡിറ്റിംഗിന് ഉത്തരവിട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് ശുപാര്‍ശ സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്ട്രോളിന് കൈമാറി.
ഡല്‍ഹി എയിംസ്, സഫ്ദര്‍ജംഗ്, ആര്‍എംഎല്‍, മാക്സ് സാകേത്, ഇന്ദ്രപ്രസ്ഥ അപ്പോളോ,റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, പണ്ഡിറ്റ് മദന്മോഹന് മാളവ്യ എന്നീ ഏഴ് ആശുപത്രികളിലാകും മെഡിക്കല്‍ ഓഡിറ്റ് നടക്കുകയെന്നാണ് സൂചന. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആശുപത്രികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍,കൊറോണ പ്രോട്ടോക്കോള്‍ ഉള്‍പ്പെടെ ഓഡിറ്റിംഗിന് വിധേയമാക്കും.
അതേസമയം ഡല്‍ഹി അംബേദ്ക്കര്‍ ആശുപത്രിയിലും പട്പട്ഗഞ്ച് മാക്സിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. അംബേദ്ക്കര്‍ ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാര്‍ക്കും 20 നഴ്സുമാര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. പട്പട്ഗഞ്ച് മാക്ക്സില് ഏഴ് മലയാളി നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.