ന്യൂഡല്‍ഹി: ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അടച്ച നിതി ആയോഗ് ആസ്ഥാനം 48 മണിക്കൂറിനുശേഷം തുറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്നലെയാണ് നിതി അയോഗിലെ ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
‘ നിതി ആയോഗിലെ എല്ലാ വിഭാഗങ്ങളും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും വീടുകളില്‍ ഇരുന്ന് പ്രവര്‍ത്തിക്കാനുള്ള സംവിധാനം ഒരുക്കി കഴിഞ്ഞു. അതിനാല്‍ തന്നെ ഒരു പ്രവര്‍ത്തനവും മുടങ്ങിയിട്ടില്ല. ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രമാണ് 48 മണിക്കൂര്‍ നേരത്തേക്ക് പൂര്‍ണ്ണമായും അടച്ചത് ‘ നിതി ആയോഗ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യത്തെ വിവിധ മേഖലകളിലെ പദ്ധതിരൂപീകരണവും നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത് നിതി ആയോഗാണ്. കമ്പനികാര്യമടക്കം സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളും കൊറോണ ലോക്ഡൗണിനിടെ മുടക്കമില്ലാതെയാണ് നിതി ആയോഗ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.