ഒമാനിൽ ശനിയാഴ്ച 36 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 2483 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 22 പേർ വിദേശികളും 14 പേർ സ്വദേശികളുമാണ്.അസുഖം സുഖപ്പെട്ടവരുടെ എണ്ണം 495ൽ നിന്ന് 750 ആയി ഉയർന്നു. 1722 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.ഇതുവരെ മലയാളിയടക്കം ചികിത്സയിലിരുന്ന 11 പേർ മരണപ്പെടുകയും ചെയ്തു
—