ചെന്നൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വേറിട്ട മാര്‍ഗവുമായി ചെന്നൈ പൊലീസ്. വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണിലുള്ള ജനങ്ങളുമായി സംവദിക്കാന്‍ റോബോട്ടിനെ ഉപയോഗിച്ചിരിക്കുകയാണ് ചെന്നൈ പൊലീസ്. റോബോട്ടിന്റെ സഹായത്തോടെ കണ്ടെയ്ന്മെന്റ് സോണില്‍ പ്രവേശിക്കാതെ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ഡ്യൂട്ടി ചെയ്യാന്‍ കഴിയും.
റിമോര്‍ട്ട് കണ്ട്രോള് വഴിയാണ് റോബോട്ടിന്റെ പ്രവര്‍ത്തനം. വയര്‍ലെസ് കണക്ടിവിറ്റി ഉപയോഗിച്ച് ഒരു കിലോമീറ്റര്‍ വരെ ദൂരം ഇതിന് പോകാന്‍ കഴിയും. പ്രദേശത്ത് നിരീക്ഷണം നടത്താനും ആളുകളുമായി ആശയവിനിമയം നടത്താനും റോബോട്ടിന് കഴിവുണ്ട്. നിരീക്ഷണ ക്യാമറയും റോബോട്ടില്‍ ഉണ്ട്. പൊലീസ് പുറപ്പെടുവിക്കുന്ന അനൗണ്‍സ്മെന്റുകളും നിര്‍ദ്ദേശങ്ങളും ജനങ്ങളിലെത്തിക്കാനും ജനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുനുമുള്ള സംവിധാനവും റോബോട്ടിന്റെ സവിശേഷതയാണ്. സന്ദേശങ്ങള്‍ വായിക്കാനായി എല്‍ഇഡി ഡിസ്പ്ലേയും റോബോട്ടില്‍ ഉണ്ട്.
ഒരാഴ്ച്ചയോളം സമയമെടുത്താണ് നാലു ചക്രങ്ങളുള്ള റോബോട്ട് രൂപകല്‍പ്പന ചെയ്തത്. കൊറോണ ഹോട്ട്സ്പോട്ട് മേഖലകളില്‍ പോലും ഡ്യൂട്ടി ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ഈ റോബോട്ട് സഹായിക്കും.