ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹന്ദ്വാരയില് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍. ഹന്ദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിസ്ബുള്‍ തലവന്‍ സയിദ് സലാഹുദ്ദീന് ഒരു കൂട്ടം ആള്‍ക്കാരെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ ബിജെപി വക്താവ് സംപിത് പത്ര പുറത്തുവിട്ടു.
അതേസമയം, ഹന്ദ്വാരയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നു മേല്‍ക്കൈ എന്ന് സയിദ് സലാഹുദ്ദീന് സമ്മതിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പാകിസ്താനില്‍ എവിടെ നിന്നോ ചിത്രീകരിച്ച 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
हिज़बुल मुजाहिदीन का सरग़ना आतंकवादी Sayeed Salahudeen का विडीओ सामने आया है …अब वो मान गया है की दुश्मन(भारत) का पलड़ा भारी है!
जय हिंद की सेना🙏 pic.twitter.com/CXnBu5fV7I— Sambit Patra (@sambitswaraj) May 9, 2020
കൊടും ഭീകരനായ റിയാസ് നായിക്കൂവിനെ ഇന്ത്യന്‍ സൈന്യം വധിച്ചത് ഞെട്ടിച്ചു എന്നും സലാഹുദ്ദീന് പറഞ്ഞു. ജനുവരിക്ക് ശേഷം 80 മുജാഹിദ്ദീന്‍ ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വകവരുത്തിയതെന്നും സലാഹുദ്ദീന് സംസാരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ഉറുദുവിലാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്.