ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുണയായി ആര്‍എസ്എസും സേവാ ഭാരതിയും. സേവാ ഭാരതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി നേരിട്ട് രംഗത്തെത്തി. 42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കോഹ്ലി സേവാ ഭാരതിയെ പ്രശംസിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്ഭുതകരമായ പ്രവര്‍ത്തനങ്ങളാണ് സേവാ ഭാരതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഡല്‍ഹിയിലെ മികച്ച സ്കൂളുകളില്‍ നിന്നും വളണ്ടിയര്‍മാരെ കണ്ടെത്തുക, മറ്റുള്ളവരെ സഹായിക്കാനായി സേവാ ഡ്രൈവുകള്‍ സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ക്ക് അവര്‍ ഇന്നും മുന്‍കൈ എടുക്കുന്നു. ശുദ്ധമായ ലക്ഷ്യങ്ങളോടെ ഹൃദയം കൊണ്ട് പ്രവര്‍ത്തിക്കുക എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു ജീവനെ സഹായിക്കുക എന്നത് മഹത്തരമായ കാര്യമാണ്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും സുരക്ഷിതത്വവും ആരോഗ്യവും നേരുന്നു’. കോഹ്ലി പറഞ്ഞു.
Here’s what @imVkohli has to say about Seva Bharati’s selfless relief work during this hour of global crisis.
We are proud that hundreds of ABVP karyakartas across India are working with Seva Bharati round the clock to ensure no one sleeps helpless and hungry. pic.twitter.com/pqSHRb8pZI
— ABVP (@ABVPVoice) May 18, 2020
ആഗോള മഹാമാരിക്കെതിരെ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിരാട് കോഹ്ലിക്ക് പറയാനുള്ളത് കേള്‍ക്കൂ എന്ന കുറിപ്പോടെ എബിവിപിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള നൂറുകണക്കിന് എബിവിപി കാര്യകര്‍ത്താക്കള്‍ സേവാ ഭാരതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ഒരാളും വിശപ്പ് അനുഭവിക്കുകയോ സഹായമില്ലാതെയോ കഷ്ടപ്പെടരുതെന്ന് ഉറപ്പ് വരുത്താനാണ് ഞങ്ങളുടെ ശ്രമമെന്നും എബിവിപി വ്യക്തമാക്കി.