പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കശ്മീരിന്റെ പേരില്‍ ടീം വേണം; ടീമിന്റെ നായകനാകണമെന്നും ആഗ്രഹം; പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യമറിയിച്ച് ഷഹീദ് അഫ്രീദി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കശ്മീരിന്റെ പേരില്‍ ടീം വേണം; ടീമിന്റെ നായകനാകണമെന്നും ആഗ്രഹം; പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യമറിയിച്ച് ഷഹീദ് അഫ്രീദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പരാമര്‍ശം നടത്തി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. അടുത്ത തവണ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കശ്മീരിന്റെ പേരില്‍ ഒരു ടീമിനെ ഉള്‍പ്പെടുത്തണമെന്ന് അഫ്രീദി ആവശ്യപ്പെട്ടു. അടുത്തിടെ പാക് അധീന കശ്മീരിലെത്തിയ അഫ്രീദി ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പ്രകോപനപരമായ പരാമര്‍ശം നടത്തി അഫ്രീദി രംഗത്തെത്തിയിരിക്കുന്നത്.

2021ല്‍ താന്‍ കളി അവസാനിപ്പിക്കുമെന്നും അതിനാല്‍ കശ്മീരിന്റെ പേരില്‍ ഒരു ടീമിനെ പിഎസ്എല്ലില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അഫ്രീദി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനു മുന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ഒരു ടീമിനെ നയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അഫ്രീദി അറിയിച്ചു.

‘അടുത്ത തവണ പാകിസ്താന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുമ്പോള്‍ കശ്മീരിന്റെ പേരില്‍ ഒരു ടീമിനെക്കൂടി ഉള്‍പ്പെടുത്തണം. എന്റെ അവസാന വര്‍ഷത്തില്‍ കശ്മീരില്‍ നിന്നുള്ള ടീമിനെ നയിക്കണമെന്ന് ആഗ്രഹമുണ്ട്. അടുത്ത ഫ്രാഞ്ചൈസിയുടെ പേര് കശ്മീര്‍ എന്നായിരിക്കണമെന്ന് ഞാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയാണ്’. അഫ്രീദി പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ അഫ്രീദി നടത്തിയ പരമാര്‍ശത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തിന് വേണ്ടി കളിച്ച ഒരു ഉത്തരവാദിത്വപ്പെട്ട ഇന്ത്യക്കാരനെന്ന നിലയില്‍ അഫ്രീദിയുടെ വാക്കുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യുവരാജ് സിംഗ് പറഞ്ഞു. അഫ്രീദിയുമായി ഒരു ബന്ധവുമില്ലെന്നാണ് ഹര്‍ഭജന്‍ സിംഗ് പ്രതികരിച്ചത്. അഫ്രീദി, ഇമ്രാന്‍, ബജ്വ എന്നിവരെ കോമാളികള്‍ എന്ന് ഗംഭീര്‍ വിശേഷിപ്പിച്ചപ്പോള്‍ കശ്മീര്‍ അന്നും ഇന്നും എന്നും തങ്ങളുടേതാണെന്നായിരുന്നു ശിഖര്‍ ധവാന്റെയും സുരേഷ് റെയ്‌നയുടെയും മറുപടി.

Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies