കേരള ബ്ലാസ്‌റ്റേഴ്‌സും സന്ദേഷ് ജിംഗനും വഴിപിരിഞ്ഞു; ജിംഗന് ആദരവ്; ബ്ലാസ്‌റ്റേഴ്‌സില്‍ ജഴ്‌സി നമ്പര്‍ 21 സ്ഥിരമായി വിരമിച്ചു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരള ബ്ലാസ്‌റ്റേഴ്‌സും സന്ദേഷ് ജിംഗനും വഴിപിരിഞ്ഞു; ജിംഗന് ആദരവ്; ബ്ലാസ്‌റ്റേഴ്‌സില്‍ ജഴ്‌സി നമ്പര്‍ 21 സ്ഥിരമായി വിരമിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2020, 04:38 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സും സെന്റര്‍ ബാക്ക് സന്ദേഷ് ജിംഗനും പരസ്പരം വഴി പിരിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് വഴി പിരിഞ്ഞത്. ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് വളര്‍ത്തിയ സന്ദേഷ് ഒരു പുതിയ വെല്ലുവിളി പിന്തുടരാന്‍ ഒരുങ്ങുകയാണ്.

2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിംഗന്‍.

‘ആദ്യ ദിവസം മുതല്‍ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞങ്ങള്‍ പരസ്പരം വളരാന്‍ സഹായിച്ചെങ്കിലും ഒടുവില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് ചില മികച്ച ഓര്‍മ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്ലബ് മുന്നോട്ട് പോകുന്നതിന് എല്ലാ ആശംസകളും നേരുന്നു. ക്ലബ്ബിന് പിന്നില്‍ എപ്പോഴും നിലകൊള്ളുന്ന കേരളത്തിലെ ജനങ്ങളോട് ഒരു പ്രത്യേക പരാമര്‍ശം, നിങ്ങള്‍ എന്നോടും, കെബിഎഫ്‌സിയോടും കാണിച്ച എല്ലാ സ്‌നേഹത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഭാവിയിലും നിങ്ങള്‍ ക്ലബ്ബിനെ പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബും ആരാധകരും എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നിലനിര്‍ത്തും. നന്ദി! സന്ദേഷ് പറഞ്ഞു.

യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരള ബ്ലാസ്‌റ്റേഴ്‌സ് എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കുന്നു. യുവാക്കള്‍ക്കും അരങ്ങേറ്റക്കാര്‍ക്കും തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മിനിറ്റ് അവസരങ്ങള്‍ ക്ലബ്ബ് നല്‍കാറുണ്ട്. ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയില്‍ സന്ദേഷിന്റെ വളര്‍ച്ചയും വികാസവും ക്ലബ്ബിന്റെ ദീര്‍ഘകാല ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ ഉറച്ച ഉദാഹരണമാണ്.

‘ക്ലബ്ബിനോടും അതിന്റെ പിന്തുണക്കാരോടും സന്ദേശിനുള്ള പ്രതിബദ്ധത, വിശ്വസ്തത, അഭിനിവേശം എന്നിവയ്‌ക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പുതിയ വെല്ലുവിളി പിന്തുടരാനുള്ള സന്ദേഷിന്റെ ആഗ്രഹത്തെ കെബിഎഫ്‌സി മാനിക്കുന്നു, ഈ പുതിയ യാത്രയ്‌ക്ക് ഞങ്ങള്‍ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴും ഹൃദയത്തില്‍ ഒരു ബ്ലാസ്റ്ററായി തുടരും. ക്ലബ്ബിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജേഴ്‌സി നമ്പര്‍ 21 ഇനി ടീമില്‍ ഉണ്ടാകില്ല, അതും സ്ഥിരമായി വിരമിക്കും. ‘കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies