ഹോങ്കോംഗിന്റെ പരമാധികാരത്തിന്റെ മരണമണി; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക ; അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയെന്നും പോംപിയോ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗിന്റെ പരമാധികാരത്തിന്റെ മരണമണി; ചൈനയ്‌ക്ക് മുന്നറിയിപ്പുമായി അമേരിക്ക ; അന്താരാഷ്‌ട്ര സമൂഹത്തോടുള്ള വെല്ലുവിളിയെന്നും പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2020, 09:03 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഹോങ്കോംഗിനെതിരെ ചൈന നടത്തുന്ന നീക്കം എല്ലാവിധ അന്താരാഷ്‌ട്ര മര്യാദകളും ലംഘിക്കുന്നതായി അമേരിക്ക. ചൈന നടത്തുന്ന പുതിയ ഹോങ്കോംഗ് വിരുദ്ധ നിയമനിര്‍മ്മാണത്തിനെതിരെയാണ് അമേരിക്ക രംഗത്തെത്തിയത്. ചൈനയുടെ തീരുമാനം ഹോങ്കോംഗിന്റെ പരമാധികാരത്തിന്റെ മരണമണിയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

‘ ഹോങ്കോംഗ് ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ നഗരമെന്ന നിലയില്‍ ഒരു മാതൃകയാണ്. അതിനെ തകര്‍ക്കാനായുള്ള ബീജിംഗിന്റെ നശീകരണ സ്വഭാവത്തിലുള്ള തീരുമാനം മാറ്റണം. അന്താരാഷ്‌ട്ര സമൂഹത്തോട് കാണിക്കുന്ന വെല്ലുവിളിയാണിത്. ഹോങ്കോംഗിന്റെ ഉന്നതമായ വ്യക്തിസ്വാതന്ത്ര്യം, പൊതു സ്വാതന്ത്ര്യം, സ്വയംഭരണാവകാശം എല്ലാത്തിനുംമേലുള്ള കടന്നുകയറ്റമാണ് ചൈന നടത്തുന്നത് ‘ പോംപിയോ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബീജിംഗ് ഹോങ്കോംഗ് വിഷയം പുന:പരിശോധിക്കണമെന്നാണ് പോംപിയോ പറഞ്ഞിരിക്കുന്നത്. ഏഷ്യയിലെ സാമ്പത്തിക തലസ്ഥാനമെന്ന നിലയില്‍ സമ്പന്നതയിൽ മുന്നിലും എല്ലാ രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യവുമുള്ള വിപണിയാണ ഹോങ്കോംഗ്. ആ സ്ഥിതി ചൈന തകര്‍ക്കുകയാണെന്ന് വൈറ്റ്ഹൗസിന്റെ സാമ്പത്തിക കാര്യ ഉപദോഷ്ടാവ് കെവിന്‍ ഹസ്സെറ്റും ആരോപിച്ചു. ചൈനയ്‌ക്ക് മേല്‍ പുതിയ വാണിജ്യ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമേരിക്ക തീരുമാനിച്ചതിന് പുറകേയാണ് കെവിന്‍ പ്രസ്താവന നടത്തിയത്.

ചൈനയുടെ ഹോങ്കോംഗിനെതിരായ പ്രമേയത്തെ അവിടത്തെ ജനാധിപത്യ അനുകൂല സംഘടനകളും നിയമവിദഗ്ധന്മാരും ശക്തമായി എതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.

Tags: US-chinaHONGKONGUS-china-hongkong
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies