കണ്ണൂര്‍: കൊറോണ ബാധിച്ച് പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച മാഹി സ്വദേശി മെഹ്റൂഫിനെ കേരളത്തില്‍ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് ആരോഗ്യവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ് കേരള ആരോഗ്യവകുപ്പ് വീണ്ടും ലംഘിച്ചിരിക്കുന്നത്.
കേരളം കയ്യൊഴിഞ്ഞതിന്റെ പേരില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് മെഹ്റൂഫിന്റെ ബന്ധുക്കളുടെ തീരുമാനം. മെഹ്റൂഫിന്റെ മരണം സംഭവിച്ചിട്ട് നാല്‍പ്പത് ദിവസം കഴിഞ്ഞു. മയ്യഴി സ്വദേശിയായതിനാല്‍ പുതുച്ചേറിയുടെ കണക്കിലാണ് വരേണ്ടത് എന്ന ന്യായമാണ് കേരളം വീണ്ടും നിരത്തുന്നത്. എന്നാല്‍ മരണം സംഭവിച്ചത് കണ്ണൂരിലായതിനാല്‍ മെഹറൂഫിന്റെ പേര് കേരളത്തിലെ കൊറോണ മരണങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തേണ്ടതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പുതുച്ചേരി സര്‍ക്കാര്‍.
കേന്ദ്ര സര്‍ക്കാര്‍ മെഹ്റൂഫിന്റെ പേര് കേരളത്തിന്റെ കണക്കില്‍ ചേര്‍ത്ത് കഴിഞ്ഞു. കൊറോണ ബാധക്കൊപ്പം മറ്റ് ശാരീരിക പ്രശ്നങ്ങളും രൂക്ഷമായതോടെ ഏപ്രില്‍ 11നാണ് മെഹ്റൂഫ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് മരണമടഞ്ഞത്. മെഹറൂഫിന്റെ മരണത്തെ കേരളസര്‍ക്കാര്‍ അവഗണിക്കുകയാണെന്ന പരാതിയുമായി മകന് നദീം നേരത്തെ രംഗത്തെത്തിയിരുന്നു. മെഹറൂഫിന്റെ മരണം കേരളത്തിലെ കൊറോണ മരണ പട്ടികയില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് തലശ്ശേരി എംഎല്‍എ ഉറപ്പ് നല്‍കിയെങ്കിലും വാഗ്ദാനം മാത്രമായി അത് മാറിയെന്നും നദീം വ്യക്തമാക്കിയിരുന്നു.