കോഴിക്കോട് : താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ച അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണിയെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല് താമരശ്ശേരി പോലീസിന്റേതാണ് നടപടി.
കഴിഞ്ഞ മാസം 16ാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. ലീലാമണിയുടെ അയല്‍വാസിയാണ് 12 വയസ്സുളള വിദ്യാര്‍ത്ഥിനി. വീടിനടുത്തുള്ള ഗ്രൗണ്ടില്‍ സൈക്കിളില്‍ പരീശീലനം നടത്തുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അടുത്തേക്ക് വിളിച്ചു വരുത്തി ലീലാമണി മൊബൈലിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. സംഭവം കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
ചൈല്‍ഡ് ലൈന്‍ പരാതി പിന്നീട് താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് അദ്ധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലീലാമണിയെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.