ഗുവാഹാട്ടി: മേഘാലയിലെ ഗാരോ ഹില്‍സില്‍ മിന്നല്‍ പ്രളയം. പ്രളയത്തെ തുടര്‍ന്ന് കൊറോണ ക്വാറന്റീന് കേന്ദ്രത്തിലുണ്ടായിരുന്നവരെ മാറ്റിപാര്‍പ്പിക്കേണ്ടി വന്നു. ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് പ്രളയമുണ്ടായത്.
റാക്സമഗ്രെ നഗരത്തിലെ ഒരു സ്കൂളിലുണ്ടായിരുന്ന ക്വാറന്റീന് കേന്ദ്രവും മുങ്ങി. ഇവിടെ ഉണ്ടായിരുന്നവരെ ഉയര്‍ന്ന നിലകളുള്ള മറ്റൊരു കെട്ടിടത്തിലേക്ക് അധികൃതര്‍ മാറ്റി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരായിരുന്ന ക്വാറന്റീന് കേന്ദ്രത്തിലുണ്ടായിരുന്നത്. ഇവര്‍ കൊറോണ പരിശോധന ഫലത്തിനായി കാത്തിരിക്കുകയായിരുന്നു.
മേഘവിസ്ഫോടനത്തിന് പിന്നാലെ തുടര്‍ച്ചയായി കനത്ത മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. പല പ്രദേശങ്ങളിലും വെള്ളം ആറടിയിലധികം ഉയര്‍ന്നു.