ന്യൂഡല്‍ഹി: ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ ഇന്നലെ രാത്രിയുണ്ടായ തീ പിടുത്തത്തില്‍ 1,500 ഓളം വീടുകള്‍ കത്തിനശിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.
28 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷം പുലര്‍ച്ചെയോടെയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്. ആളുകള്‍ ഉറങ്ങിക്കിടന്ന സമയത്താണ് സംഭവം.
തീപിടുത്തത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി.