ന്യൂഡല്‍ഹി: രാജ്യത്തെ വടക്കന്‍ സംസ്ഥാനങ്ങള്‍ കടുത്ത വേനല്‍ അനുഭവിച്ചു തുടങ്ങിയ തായി റിപ്പോര്‍ട്ട്. ഇന്ന് പഞ്ചാബ് സംസ്ഥാനത്തിലെ അമൃതസ്സറില്‍ രേഖപ്പെടുത്തിയ താപനില 44 ഡിഗ്രി സെല്ഷ്യസ്സാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യ യിലെ വിവിധ പ്രദേശങ്ങള്‍ 32 മുതല്‍ 44 വരെ താപനിലയിലേക്ക് മറിയിരിക്കുകയാണ്.
‘ പഞ്ചാബിലേയും ഹരിയാനയിലേയും താപനില അടുത്ത മുന്ന് നാല് ദിവസത്തിനകം വർദ്ധിക്കുമെന്നാണ് സൂചന. താപനില 45 ഡിഗ്രിവരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. പഞ്ചാബിലേയും ഹരിയാനയിലേയും തെക്ക് പടിഞ്ഞാറന്‍ മേഖലയാണ് ഏറെ ശ്രദ്ധിക്കേണ്ടതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതിശക്തമായ ഉഷ്ണക്കാറ്റ് പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഢിലും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.
രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും വേനല്‍ ചൂടുള്ള പ്രദേശത്തും കാറ്റിനുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ഹരിയാന, മധ്യപ്രദേശിലെ പടിഞ്ഞാറന്‍ മേഖല, മഹാരാഷ്ട്രയിലെ വിദര്‍ഭ, രാജസ്ഥാന് എന്നീ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.