കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് മരണമടഞ്ഞു. കാസർഗ്ഗോഡ് തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി സ്വദേശി തൈലകണ്ടി പുരയിൽ റാഷിദ് (40) ആണു മരിച്ചത്. അമീരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. മരണമടഞ്ഞത്. അടച്ചിട്ടിരുന്ന ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ എത്തിയ ഇദ്ദേഹം ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്ന് ഉടൻ തന്നെ അമീരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹൃദയാഘാതം മൂലമാണു മരണം സംഭവിച്ചത് എന്നാണു പ്രാഥമിക നിഗമനം.