സിഡ്നി: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്ഡസിനെ പ്രശംസിച്ച് മുന്‍ ന്യൂസിലാന്റ് താരവും കമന്റേറ്ററുമായ ഇയാന്‍ സ്മിത്ത്. റിച്ചാര്‍ഡ്സ് ഈ കാലഘട്ടത്തില്‍ ടി20യുടെ ഭാഗമായിരുന്നെങ്കില്‍ പന്തുകളെല്ലാം സ്റ്റേഡിയത്തിന് പുറത്തെത്തുമായിരുന്നു വെന്നാണ് സ്മിത്തിന്റെ അഭിപ്രായം. ബാറ്റിംഗിനെ ഇതുപോലെ ഹരംകൊള്ളിച്ച ഒരു താരമില്ലെന്നും സ്മിത്ത് പറഞ്ഞു.
‘ ഏതു പിച്ചിലും ഏതു ബൗളറേയും അനായാസം കളിക്കാനറിയുന്ന ഇതുപോലൊരു ധീരനായ താരം ഇന്നുണ്ടോ എന്ന് തന്നെ സംശയമാണ്. ഈ കാലഘട്ടത്തില്‍ റിച്ചാര്‍ഡ്സ് കളിക്കാനിറ ങ്ങിയാല് പാറ്റ് കമ്മിന്‍സിനും ബെന്‍ സ്റ്റോക്കിസിനും കൊടുക്കുന്ന തുക മുഴുവന്‍ റിച്ചാര്‍ഡ്സിന് ക്ലബ്ബുകള്‍ നല്‍കേണ്ടി വന്നേനെ’ സ്മിത്ത് പറഞ്ഞു.
പാറ്റ് കമ്മിന്‍സിനെ കൊല്‍ക്കത്ത നൈ്റ് റൈഡേഴ്സ് 15 കോടി രൂപയ്ക്കാണ് വാങ്ങിയത്. അതുപോലെ തന്നെയാണ് ബെന്‍ സ്റ്റോക്സിന്റെ കാര്യവും. അത്രയും വിലപിടിച്ച താരമായിരുന്നു ഒരു സമയത്ത് വിവ് റിച്ചാര്‍ഡ്സ്. ഏതു ഭൂഖണ്ഡത്തേയും ഹരം കൊള്ളിക്കുന്ന താരമായിരുന്നു റിച്ചാര്ഡ്സെന്നും സ്മിത്ത് വിലയിരുത്തി. ബാറ്റിംഗ് ശരാശരി കുറഞ്ഞത് 67ന് മുകളില്‍ സ്ഥിരമായി നിലനിര്‍ത്തിയിരുന്ന റിച്ചാര്‍ഡ് ഒരു പ്രതിഭ തന്നെയായിരുന്നുവെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.