ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് പരിമിതിയും മറികടക്കാം; പതിനെട്ടാം വയസിൽ ലൈസൻസ് നേടി സയാമീസ് ഇരട്ടകൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് പരിമിതിയും മറികടക്കാം; പതിനെട്ടാം വയസിൽ ലൈസൻസ് നേടി സയാമീസ് ഇരട്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 03:14 pm IST
FacebookTwitterWhatsAppTelegram

ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാ പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏത് പരിമിതിയും മറികടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് മെക്സിക്കൻ സ്വദേശികളായ ലുപിതയും കാർമെനും. പതിനെട്ടാം വയസിൽ ലൈസൻസ് നേടിയിരിക്കുകയാണ് സയാമീസ് ഇരട്ടകളായ ഇവർ. ജനിച്ചപ്പോൾ മുതൽ തന്നെ ഹൃദയ ഭിത്തി, വാരിയെല്ല്, ദഹന വ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങൾ എന്നിവയെല്ലാം രണ്ടാൾക്കും ഒന്നുതന്നെയാണ്. ഒരിക്കലും തങ്ങൾ പിരിയില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനേയും നേരിടണമെന്നുമുള്ള ആഗ്രഹത്തിലാണ് ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചതെന്നും  ലൈസൻസ് നേടിയതെന്നും ഇവർ പറയുന്നു.

2002 ലാണ് ലുപിതയുടെയും കാർമെന്റെയും ജനനം. മൂന്ന് ദിവസത്തിൽ കൂടുതൽ ഇവർക്ക് ആയുസ്സ് ഉണ്ടാകില്ലായിരുന്നു ഡോക്ടർമാരുടെ പ്രവചനം. ഇരുവരെയും വേർപെടുത്തിയാലും മരണമോ കോമയോ  സംഭവിക്കുമെന്നും ഡോക്ടർമാർ വിധിയെഴുതി. എന്നാൽ ഡോക്ടർമാരെല്ലാം അത്ഭുതപ്പെടുത്തി ഇരുവരും അതിജീവിച്ചു. വളരെ ചെറുപ്പത്തിൽ തന്നെ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ഒരുമിച്ച് നടക്കേണ്ടത് എങ്ങനെ, ഇരിക്കേണ്ടത് എങ്ങനെ, കൈ കാലുകൾ എങ്ങനെ ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് പഠിപ്പിച്ചു നൽകേണ്ടി വന്നു. നാലാം വയസ്സു മുതലാണ് ഇവർ ചുവടുവച്ച് തുടങ്ങിയത്.

സയാമീസ് ഇരട്ടകൾ ആണെങ്കിലും രണ്ടുപേർക്കും രണ്ട് വ്യക്തിത്വങ്ങൾ ആണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എന്നാൽ എന്തുവന്നാലും ഒരിക്കലും പിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ. സ്വന്തം പരിമിതികൾ മറികടന്ന് ജീവിത വിജയം കൈവരിച്ച ഇവർ ആളുകൾക്ക്  അത്ഭുതവും  പ്രചോദനവുമാണ് ഇന്ന്.

Tags: Life
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

കേട്ടാൽ അറയ്‌ക്കുന്ന വാക്കുകൾ; നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies