ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ വധത്തിനു പിന്നിൽ വൻ ഗൂഢാലോചന ; ഇരുമ്പു ദണ്ഡു കൊണ്ട് തലയ്ക്കടിച്ചതിനു ശേഷം 51 വെട്ട് വെട്ടി ; മൃതദേഹം ഓടയിലെറിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന്റെ വധത്തിനു പിന്നിൽ വൻ ഗൂഢാലോചന ; ഇരുമ്പു ദണ്ഡു കൊണ്ട് തലയ്‌ക്കടിച്ചതിനു ശേഷം 51 വെട്ട് വെട്ടി ; മൃതദേഹം ഓടയിലെറിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2020, 09:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയെന്ന് ചാർജ് ഷീറ്റ് . ആംആദ്മി കൗൺസിലർ താഹിർ ഹുസൈനും മറ്റ് കൊലയാളികളും അങ്കിതിനെ ലക്ഷ്യമിട്ടു തന്നെയാണ് നീങ്ങിയതെന്നും പൊലീസ് ചാർജ് ഷീറ്റിൽ വ്യക്തമാക്കുന്നു. അങ്കിതിനെ പിടികൂടിയ അക്രമികൾ ദണ്ഡുകൊണ്ട് തലയ്‌ക്കടിക്കുകയും നിരവധി പ്രാവശ്യം കത്തികൊണ്ട് വെട്ടുകയും ചെയ്തതായും ചാർജ്ഷീറ്റിൽ ഉണ്ട്.

താഹിർ ഹുസൈനുൾപ്പെടെ പത്തു പേരാണ് കേസിൽ അറസ്റ്റിലായത്. 4 വയസ്സുകാരനായ മുസ്ലിം കുട്ടിയെ ഹിന്ദുക്കൾ കൊലപ്പെടുത്തിയെന്ന വ്യാജവാർത്തയാണ് തന്നെ പ്രകോപിതനാക്കിയതെന്ന് താഹിർ ഹുസൈൻ അന്വേഷണ സംഘത്തോട് പറഞ്ഞു. പ്രദേശത്തെ പ്രധാനപ്പെട്ട വ്യക്തിയായ അങ്കിത് ശർമ്മയെ നേരത്തെ തന്നെ നോട്ടമിട്ടിരുന്നതായും പ്രതികൾ വ്യക്തമാക്കുന്നു.

ഹസീൻ എന്നറിയപ്പെടുന്ന സൽമാൻ എന്നയാളാണ് അങ്കിതിന്റെ ശരീരത്തിൽ നിരവധി തവണ വെട്ടിയത്. സമീർ , കാസിം , സാബിർ തുടങ്ങിയവരാണ് സൽമാന് ഒപ്പമുണ്ടായിരുന്നത്. അങ്കിതിനെ കൊലപ്പെടുത്തിയതിനു ശേഷം അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയുന്നത് സമീപത്തുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്ന് ഒരാൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിൽ ചുവന്ന ഷർട്ട് ധരിച്ചയാളാണ് അങ്കിതിനെ ഓടയിലേക്ക് എറിയാൻ നേതൃത്വം നൽകുന്നത്. ഇത് സൽമാനാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

പ്രദേശത്ത് കലാപം നടത്താൻ നേതൃത്വം നൽകിയത് താഹിർ ഹുസ്സൈൻ ആണ്. അങ്കിതിനെ വധിക്കുന്നതിന് സമീപം ഇയാൾ ഉണ്ടായിരുന്നുവെന്നും ചാർജ് ഷീറ്റിൽ പറയുന്നു.

Tags: Tahir hussain
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies