ചെന്നൈ: തമിഴ്നാട്ടിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നു. 1,286 പേർക്കാണ് ഇന്ന് മാത്രം സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടിലെ രോഗ ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. 25,872 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
11 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ജീവൻ നഷ്ടപ്പെട്ടത്. 216 പേരാണ് തമിഴ്നാട്ടിൽ ഇതുവരെ മരിച്ചതെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 14,316 പേർ രോഗ മുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നതും ഈ സംസ്ഥാനങ്ങളെയാണ്. രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.