ന്യൂഡല്‍ഹി : ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. അജയ്കുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ കൊറോണയുള്ളതായി സ്ഥിരീകരിക്കുകയായിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് രോഗ ബാധ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രതിരോധ സെക്രട്ടറിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ജീവനക്കാരെ വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആസ്ഥാനത്തിലെ ആദ്യത്തെ നില അണുനശീകരണത്തിന് വിധേയമാക്കിയിട്ടുണ്ട്.