ന്യൂയോര്‍ക്ക് : ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ലോകത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. ഇതുവരെ 65 ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6,573,540 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 3,170,505 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
3,014,994 പേരാണ് വിവിധ രാജ്യങ്ങളില്‍ കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 98 ശതമാനം ആളുളുടെയും നില തൃപ്തികരമാണ്. 2,960,794 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 54,200 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇതുവരെ 388,041 മരണങ്ങളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നത് അമേരിക്കയില്‍ ആണ്. അമേരിക്കയില്‍ 1,901,783 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. 688,670 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 1,103,971 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 109,142 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബ്രസീലില്‍ രോഗികളുടെ എണ്ണം ആറ് ലക്ഷമായി ഉയരുന്നുണ്ട്. 584,562 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 266,132 പേര് രോഗമുക്തരായി. 32,568 പേരാണ് ബ്രസീലില്‍ കൊറോണയെ തുടര്‍ന്ന് ഇതുവരെ മരിച്ചത്.
റഷ്യ 432,277, സ്പെയിന് 287,406, യുകെ 279,856 , ഇറ്റലി 233,836, ഇന്ത്യ 216,919 എന്നിങ്ങനെയാണ് കൊറോണ രോഗികളുടെ കണക്കുകള്‍ .