ദോഹ* നാലു രോഗികള്‍ ഇന്നു മരിച്ചതോടെ ഖത്തറിലെ ആകെ കോവിഡ് മരണങ്ങള് 49
ആയി. കോവിഡ് ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്ന 90ഉം
80ഉം 70ഉം 62ഉം വയസുള്ളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,754 പേരില്‍ക്കൂടി കോവിഡ് 19
സ്ഥിരീകരിച്ചതോടെ ഖത്തറിലെ രോഗബാധിതരുടെ ആകെ എണ്ണം 65,495 ആയി. ഇന്ന്
1,467 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ കോവിഡ് മുക്തരുടെ ആകെ എണ്ണം
40,935 ആയി. 24,511 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഇതില്‍ അഞ്ചു കോവിഡ് ആശുപത്രികളിലായി അതിതീവ്ര ചികിത്സയിലുള്ളത് 1,717
പേര് മാത്രമാണ്. രോഗം കഠിനമല്ലാത്ത മറ്റുള്ളവര്‍ വിവിധ കോവിഡ്
സെന്ററുകളിലോ ഹോട്ടലുകളിലോ വീടുകളിലോ ആണു കഴിയുന്നത്. ഐസിയു
പരിചരണത്തില്‍ കഴിയുന്നത് 238 പേരാണ്. ഇവരില്‍ 18 പേരെ കഴിഞ്ഞ 24
മണിക്കൂറിനിടെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
5,276 പേര്‍ക്കാണ് ഇന്നു കോവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ
പരിശോധനകള്‍ 2,46,362 ആയി.