ജയ്പൂര്‍: കര്‍ണാടകക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലെന്ന് സൂചന. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാനൊരുങ്ങുന്നതായാണ് വിവരം. സച്ചിന് പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്നും അകലുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് വിശ്വേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് രാജസ്ഥാന് കോണ്‍ഗ്രസും അസ്വസ്ഥമായിരിക്കുന്നത്. ബിജെപി എംഎല്‍എമാരെ വാങ്ങുകയാണെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടുത്തിടെ ആരോപിച്ചതും ഈ ഭയത്തിന്റെ തുടര്‍ച്ചയായാണ് വിലയിരുത്തപ്പെടുന്നത്. സച്ചിന് പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും കോണ്‍ഗ്രസിന് തലവേദനയായി തുടരുകയാണ്.
200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുള്ള നിയമസഭയില്‍ സ്വതന്ത്രരില്‍ ഏറെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍, രാജ്യസഭ തെരഞ്ഞെടുപ്പ് ഈ മാസം 19ന് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.