പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ഒമാനിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ള ചാർട്ടേഡ് വിമാന സർവിസുകൾ ആരംഭിച്ചു.കെ എം സി സിയുടെയും ഐ സി എഫിന്റെയും വിമാനങ്ങളാണ് മസ്കറ്റിൽ നിന്ന് കോഴിക്കോടേക്ക് യാത്രയായത് .180 യാത്രക്കാർ വീതമായിരുന്നു രണ്ട് വിമാനങ്ങളിലും ഉണ്ടായിരുന്നത്.കൂടുതൽ ചാർട്ടർ വിമാനങ്ങൾ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തും.