ഒമാനിൽ ഇന്ന് 930 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 691 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 16016 ആയി.ഇന്ന് പുതുതായി ആരും മരണപ്പെടുകയോ ആർക്കും രോഗം ഭേദമാവുകയോ ചെയ്തിട്ടില്ല. 72 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗം ഭേദമായവരുടെ എണ്ണം 3451 ആണ്. 12493 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്