'ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ'; ചില സന്ദർഭങ്ങൾ, ചില ഫോൺ വിളികൾ, നമുക്ക് വല്ലാത്ത പോസിറ്റീവ് എനർജി സമ്മാനിക്കും ; ഹൃദയ സ്പർശിയായി ആശുപത്രി ജീവനക്കാരന്റെ കുറിപ്പ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

‘ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ’; ചില സന്ദർഭങ്ങൾ, ചില ഫോൺ വിളികൾ, നമുക്ക് വല്ലാത്ത പോസിറ്റീവ് എനർജി സമ്മാനിക്കും ; ഹൃദയ സ്പർശിയായി ആശുപത്രി ജീവനക്കാരന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2020, 12:37 pm IST
FacebookTwitterWhatsAppTelegram

കൊറോണ കാലത്ത് നിരവധി ആരോഗ്യ പ്രവർത്തകരുടെ വൈകാരികമായ നിരവധി കുറിപ്പുകൾ നാം വായിച്ചിട്ടുണ്ട്. ജോലിക്കിടയിലുണ്ടായ അനുഭവങ്ങൾ പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു ആശുപത്രി ജീവനക്കാരന്റെ ഹൃദയ സ്പർശിയായ കുറിപ്പാണ്. കാലടി സ്വദേശിയായ അരവിന്ദ് ശശിധരന്റെ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. നമ്മുടെ ഒരു ഫോൺ കോളിന് ചിലപ്പോൾ വിലമതിക്കാനാകാത്ത ആശ്വാസം മറ്റൊരാൾക്ക് നല്കാനാകുമെന്നു അരവിന്ദ് തന്റെ അനുഭവ കുറിപ്പിലൂടെ വ്യക്തമാക്കി തരുന്നു.

കുറിപ്പ് ഇങ്ങനെ :-

ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ!

ചില ഫോൺ കോളുകൾ, അത് നമുക്ക് വല്ലാത്ത പോസിറ്റീവ് എനർജി നൽകും

ഒരു ദിവസം ഡേ ഡ്യൂട്ടി സമയത്ത് ഓഫീസിലെ ക്യാബിനിൽ ഇരിക്കുകയാണ്.
പ്രായമായ ഒരു അച്ഛൻ, ഏകദേശം 80 വയസ്സിനു മുകളിൽ പ്രായം തോന്നിക്കും,
“അകത്തേയ്‌ക്ക് വന്നോട്ടെ” എന്ന് ചോദിച്ചു.

വളരെ ആദരവോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു അകത്തേക്ക് വരൂ.. ഇരിക്കൂ.

കസേരയിൽ സ്ഥാനം ഉറപ്പിച്ച
അദ്ദേഹത്തിന്റെ കൂടെ,
കണ്ടാൽ ഒരു 30-35 വയസ്സ് പ്രായം തോന്നുന്ന മറ്റൊരു ചെറുപ്പക്കാരനും കയറി വന്നു.
“എന്ത് പറ്റി..?” എന്ന് പതിഞ്ഞ സ്വരത്തിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

ചോദ്യം അവസാനിക്കുന്നതിന് മുന്നേ, വളരെ ഉച്ചത്തിൽ അദ്ദേഹം മറുപടി പറയാൻ തുടങ്ങി. അപ്പോൾ തന്നെ കാര്യം പിടി കിട്ടി, പ്രായാധിക്യത്തിന്റെ കേൾവിക്കുറവാണ്‌. കൂടെ ഉണ്ടായിരുന്ന ആൾ പറഞ്ഞു ആൾക്ക് കേൾവിക്കുറവുണ്ട്.

അതിന്‌ ശേഷം, ഞാൻ അദ്ദേഹത്തോട് വന്ന കാര്യം ചോദിച്ചറിഞ്ഞു. ഹോസ്പിറ്റലിനോട് യോജിച്ചു പ്രവർത്തിച്ചിരുന്ന Hearing Aid Centerൽ വന്നതാണ്.
മാസങ്ങൾക്ക് മുൻപേ ഒരു Hearing Aid ചെക്ക് ചെയ്യാൻ അവിടെയുള്ള സ്റ്റാഫിന്റെ പക്കൽ ഏൽപ്പിച്ചിരുന്നു. ഇപ്പോൾ വിളിച്ചിട്ട് അവരെ കിട്ടുന്നില്ല
എന്നതാണ് പ്രശ്നം.

ലോക്ക് ഡൗൺ ആയതിനു ശേഷം അവർ പിന്നെ വന്നിട്ടില്ല എന്നും, പകരം നമ്പർ തരാമെന്നും ഞാൻ പറഞ്ഞു.
ഒരുപാട് തവണ വിളിച്ചു, പക്ഷേ Call Connect ആയില്ല കഴിയുമെങ്കിൽ ഒന്ന് ചോദിക്കാമോ എന്ന് എന്നോടവർ ചോദിച്ചു?

ഞാൻ നോക്കട്ടെ എന്ന് മറുപടി പറഞ്ഞിട്ട് ഫോൺ എടുത്ത് അവരെ വിളിച്ചു നോക്കി. വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ്. പേരും ഫോൺ നമ്പറും പറയൂ, അവരെ വിളിച്ചു ചോദിച്ചിട്ട് ഞാൻ വിവരം പറയാം എന്ന് ഞാനവരോട് പറഞ്ഞു.

കൂടെ വന്നിരുന്ന ആൾ ഓട്ടോ ഡ്രൈവർ ആണെന്ന് ഇടയ്‌ക്കുള്ള സംസാരത്തിനിടയിൽ മനസ്സിലായി. അത്രയും ദൂരം ഓട്ടോ വിളിച്ചു വന്നതാണ്. കേൾവിയുടെ കാര്യത്തിൽ തീരെ നിവൃത്തി ഇല്ലാത്തത് കൊണ്ട് കാര്യം കൃത്യമായി അന്വേഷിച്ചറിയാൻ നേരിട്ടെത്തിയതാണ്.
അപ്പോൾ വിളിച്ചപ്പോഴും സ്വിച്ച് ഓഫ് തന്നെയായിരുന്നു
പേരും നമ്പറും ആവശ്യപ്പെട്ട ശേഷം ഞാൻ അയാളോട് പറഞ്ഞു സാധിക്കുമെങ്കിൽ
ഈ വിവരം ഒന്ന് വീട്ടിൽ സൂചിപ്പിക്കണമെന്ന്.

ശേഷം, പേരും നമ്പറും എഴുതി എടുത്ത സമയത്ത് അദ്ദേഹം പറഞ്ഞു, വീട്ടിലെ നമ്പർ ആണ് വിളിച്ചാൽ എന്റെ ഭാര്യ ആയിരിക്കും എടുക്കുന്നത്
കാര്യങ്ങൾ അവളോട് പറഞ്ഞാൽ മതിയാകുമെന്ന്. മറുപടിയായി പറഞ്ഞ കാര്യങ്ങൾ ഒരാവർത്തി കൂടി പറഞ്ഞു കഴിഞ്ഞപ്പോൾ ആ അച്ഛൻ ഇരുകൈകളും കൂപ്പി ഇത്രയെങ്കിലും ചെയ്തു തന്നല്ലോ എന്ന് നന്ദി പറഞ്ഞ് ഇറങ്ങിപ്പോയി.. എന്തെന്നില്ലാത്ത ഒരു സംതൃപ്തി എനിക്കാ മുഖത്ത് കാണാൻ സാധിച്ചു.

അവർ പോയ ഉടനെ, ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ വല്ലാതെ അലട്ടി. തീരെ പറ്റാത്ത അവസ്ഥ ആയത് കൊണ്ടാണല്ലോ ഓട്ടോയിൽ ഇത്രയും ദൂരം
അവരിവിടെ എത്തിച്ചേർന്നത്.
വർഷങ്ങൾക്കപ്പുറം ഈ അവസ്ഥ നമ്മൾക്കും ഉണ്ടായിക്കൂടെന്നില്ല.
മാത്രമല്ല, ഇതിനെല്ലാം ഇടയിൽ മോശമാകുന്നത് നമ്മളും നമ്മുടെ സ്ഥാപനവും മാത്രമാണ്.

കുറച്ചു സമയം ചിന്തിച്ച ശേഷം,
ഫോൺ എടുത്ത് ഈ പറയുന്ന Hearing Aid Centre ന്റെ മെയിൻ ഹെഡ് ഓഫീസിൽ വിവരം ആരാഞ്ഞു.
ചോദിച്ചറിഞ്ഞപ്പോൾ, Repair ചെയ്യാൻ കൊടുത്തിട്ടുള്ള Hearing Aid കൾ ഒന്നും തിരികെ പാർസൽ വന്നിട്ടില്ല.
സർവീസ് സെന്ററുകൾ ഒന്നും കോവിഡ് മൂലം തുറക്കാനായി സാധിച്ചിട്ടില്ല. കാരണം പ്രധാന ശൃഖല പ്രവർത്തിക്കുന്നത് മഹാരാഷ്‌ട്രയിലുമാണ്. അവിടെ കൊറിയർ സർവിസുകൾ യാതൊന്നും ആ സമയം പ്രവർത്തനം ആരംഭിച്ചിട്ടില്ല.

കാര്യം മുഴുവൻ വിവരിച്ച ശേഷം, ഞാൻ ആളുടെ പേര് വിവരവും, കോൺടാക്ട് നമ്പറും ഫോണിൽ സംസാരിച്ച ആ സ്ത്രീയോട് പറഞ്ഞു കൊടുത്തു.
എത്രയും വേഗത്തിൽ കാര്യങ്ങൾ നടത്തി കൊടുക്കണമെന്നും സൂചിപ്പിച്ചു.

ശേഷം, കുറിച്ച് വച്ച ആ നമ്പർ ഞാൻ ഡയൽ ചെയ്തു. ഒരു സ്ത്രീയാണ് എടുത്തത്.
അപ്പോൾ ഞാൻ ഓർത്തു, ശരിയാണ് അദ്ദേഹം പറഞ്ഞത് പോലെ ഭാര്യയാണ് ഫോൺ അറ്റൻഡ് ചെയ്തിരിക്കുന്നത്.
ഹോസ്പിറ്റലിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോൾ, ആദ്യം അവർ ഒന്ന് പരിഭ്രമിച്ചു. വേഗം തന്നെ ആളിവിടെ വന്നതും അവിടെ വിളിച്ച് ലഭിച്ചതുമായ വിവരങ്ങളെല്ലാം പങ്ക് വച്ചു.

അവിടെ നമ്പർ കൊടുത്തിട്ടുണ്ട് എന്നും, അവിടെ നിന്ന് വിളിക്കുമെന്നും പറഞ്ഞപ്പോൾ അവർക്ക് അത് ഒരു വലിയ ആശ്വാസമായി.

എറണാകുളം സെന്ററിന്റെ നമ്പർ കൊടുത്ത ശേഷം, കുറച്ചു ദിവസം കഴിയുമ്പോൾ ഒന്ന് വിളിച്ചു നോക്കണം എന്നുകൂടി പറഞ്ഞ്, കോൾ കട്ട്‌ ചെയ്യാൻ ഒരുങ്ങിയതിന് ശേഷവും ആ അമ്മ കൂടുതൽ വിശേഷങ്ങൾ തുടർന്നു..

ആൾക്ക് ഒട്ടും പറ്റുന്നില്ല മോനെ,
കേൾക്കാൻ തീരെ വയ്യാതായി, അത് കൊണ്ടാണ് ഓട്ടോ വിളിച്ച് അവിടെ എത്തിയത്.
അല്ലെങ്കിൽ ഇപ്പൊ ഈ സമയത്ത് ഒരിക്കലും വീട്ടിൽ നിന്ന് അങ്ങോട്ട് ഇറങ്ങില്ലായിരുന്നു.

“എനിക്ക് മനസ്സിലായമ്മേ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ കാര്യങ്ങളെല്ലാം ചുരുക്കി ആവർത്തിച്ചു, കുറിച്ചെടുത്ത നമ്പർ ഒരു വട്ടം കൂടി കൺഫേം ചെയ്തു.

അവർ വിളിച്ചില്ലെങ്കിലും അങ്ങോട്ട് ഇടയ്‌ക്ക് ഒന്ന് വിളിച്ചു നോക്കണം, കിട്ടി കഴിയുമ്പോൾ സാധിക്കുമെങ്കിൽ സ്റ്റാറ്റസ് ഞങ്ങളെ അറിയിക്കണമെന്നും പറഞ്ഞു.

അവസാനം ആ അമ്മ പറഞ്ഞു, വളരെ ഉപകാരം മോനെ ഒരുപാട് പേരോട് ഇതിനെ കുറിച്ച് അന്വേഷിച്ചു, ആരും ഒന്നും വിട്ട് പറഞ്ഞു തന്നില്ല.
മോന്റെ സഹായത്തിന് ഒരുപാട് നന്ദി, ഈശ്വരൻ എപ്പോഴും കൂടി ഉണ്ടാകട്ടെ..

അവസാനം കാൾ കട്ട്‌ ചെയ്യുന്നതിന് മുന്നേ ആ അമ്മ ചോദിച്ചു, മോന്റെ പേരെന്താ?
ഞാൻ പറഞ്ഞു അരവിന്ദ്ന്നാണ്
ഉടനെ അവിടെ നിന്നുള്ള മറുപടി,
ആഹാ ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ !

ആദ്യമായിട്ടാണ്‌ ഒരാൾ ഇങ്ങനെ നേരിട്ട് പറയുന്നത് അത് കേട്ട ഉടനെ മനസ്സിന് ഒരു കുളിർമ്മയും വല്ലാത്തൊരു സന്തോഷവും എനിക്ക് അനുഭവപ്പെട്ടു.

ഒരുപാട് നന്ദി മോനെ, ഈശ്വരൻ രക്ഷിക്കട്ടെ, എല്ലാവർക്കും എപ്പോഴും നല്ലത് വരട്ടെ എന്ന് പറഞ്ഞു കൊണ്ട് ആ ഫോൺ കോൾ അവിടെ അവസാനിച്ചു.

സത്യത്തിൽ, അത്ര വലിയ സഹായമൊന്നുമല്ല ഞാൻ അവർക്ക് ചെയ്തു കൊടുത്തത്, പക്ഷേ ചില സന്ദർഭങ്ങൾ, ചില ഫോൺ വിളികൾ, നമുക്ക് വല്ലാത്ത പോസിറ്റീവ് എനർജി സമ്മാനിക്കും

ആ ഫോൺ കോളിന് ശേഷം മനസ്സിലുടനീളം തങ്ങി നിന്നത് ആ അമ്മ പറഞ്ഞ
“ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ എന്ന വാചകവും, വാത്സല്യം നിറഞ്ഞ ആ സംസാരവുമാണ്…

 

ഭഗവാൻ കൃഷ്ണന്റെ പേരാണല്ലോ!ചില ഫോൺ കോളുകൾ, അത് നമുക്ക് വല്ലാത്ത പോസിറ്റീവ് എനർജി നൽകും ❤️ഒരു ദിവസം ഡേ ഡ്യൂട്ടി…

Posted by Aravind Sasidharan on Tuesday, June 2, 2020

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies