ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും ചൈന , ജാഗ്രതയോടെ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും ചൈന , ജാഗ്രതയോടെ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2020, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന. ലഡാക്ക് മേഖലയില്‍ ചൈന വീണ്ടും സൈനികരുടെ എണ്ണം കൂട്ടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റ്. ജനറല്‍ റാങ്കില്‍ ഉള്ള ചര്‍ച്ച നടത്തിയതിന്റെ പുറകേയാണ് ചൈനയുടെ നീക്കം. അതിര്‍ത്തിയിലെ സംഘര്‍ഷം ഇല്ലാതാക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയില്‍ നയതന്ത്ര-രാഷ്‌ട്രീയ തലത്തിലെ ചര്‍ച്ച തുടരാനുമാണ് തീരുമാനമായത്. ഇതിനിടെയാണ് ചൈന നിരന്തരമായി അതിര്‍ത്തിയിലെ സന്നാഹം വര്‍ധിപ്പിക്കുന്നതായി സൈന്യം കണ്ടെത്തിയത്. ചൈനയുടെ നീക്കത്തിന് ബദലായി ഇന്ത്യന്‍ വ്യോമസേന ലഡാക്കിലെ സൈനിക സന്നാഹംവര്‍ധിപ്പിച്ചതായാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ചൈനയുടെ 72-ാം കമാന്റാണ് ലഡാക്ക് അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്കൊപ്പം വലിയ തോതില്‍ പാരച്യൂട്ട് സൈനികരെ ചൈന ഇറക്കിയിട്ടുണ്ട്. ഈ നീക്കം നിലവിലെ ധാരണകള്‍ക്ക് വിരുദ്ധമാണ്. ആദ്യ ഘട്ട ചര്‍ച്ചയ്‌ക്ക് മുമ്പ് ചൈന നിയന്ത്രണ രേഖയില്‍ നിന്ന് 2 കിലോമീറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്മാറിയിരുന്നു. ചൈനയുടെ നീക്കത്തെ അതീവഗൗരവമായി കാണുകയാണെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ലഡാക്ക് മേഖലയില്‍ സിക്കിം അതിര്‍ത്തിയില്‍ ചൈനയുടെ നീക്കം പ്രതിരോധിക്കാന്‍ ഇന്ത്യ ഇതിനിടെ റോഡ് പണി പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ക്കിറങ്ങാനായി റണ്‍വേ അടക്കം നിര്‍മ്മിക്കുന്ന പണി തുടങ്ങിയതും ചൈനക്ക് ക്ഷീണമായിയെന്നും ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയെ പ്രകോപിപ്പിക്കാനും അന്താരാഷ്‌ട്ര തലത്തിലേക്ക് വിഷയം എത്താതിരിക്കാനും ഇതിനിടെ ചൈന തന്ത്രം മെനഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി നേപ്പാളിനെ ചൈന അതിര്‍ത്തി വിഷയത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ ഭൂവിഭാഗങ്ങളെ ഭൂപടത്തില്‍ അനധികൃതമായി ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ നടപടിക്കെതിരെ കരസേനാ മേധാവി എം.എം.നരവാനേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് തൊട്ടുപുറകേ അമേരിക്കയുടെ വിദേശകാര്യമന്ത്രാലയം ചൈനയുടെ പ്രകോപനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത് ഇന്ത്യക്ക് അതിര്‍ത്തി വിഷയത്തില്‍ മേല്‍ക്കൈ നേടിത്തന്നിരുന്നു.

Tags: china-indialadak
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies