കൊറോണ ബാധിച്ച് തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു. മാട് ഒരുമനയൂർ തൊട്ടാപ്പ് തെരുവത്ത് വീട്ടിൽ അബ്ദുൽ ജബ്ബാർ ആണ് മസ്കറ്റിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.59 വയസായിരുന്നു. ഒരാഴ്ച മുൻപാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ ഗുരുതരമായതിനെ തുടർന്ന് നാലു ദിവസമായി ഇദ്ദേഹം വെൻറിലേറ്ററിലായിരുന്നു.