മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച പുരുഷ ബാറ്റ്മിന്റണ്‍ താരം പ്രകാശ് പദുകോണിന് മകളും നടിയുമായ ദീപികയുടെ ജന്മദിനാശംസകള്. അച്ഛന് പദുകോണി നൊപ്പം തന്റെ ചെറുപ്പത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ദീപിക ആശംസകള്‍ നേര്‍ന്നത്. സ്ക്രീനിന് പുറത്തുള്ള തന്റെ എക്കാലത്തേയും മികച്ച ഹിറോയ്ക്ക് ജന്മദിനാശംസകള് എന്നാണ് ട്വിറ്ററില്‍ കുറിച്ചത്.
‘ സ്ക്രീനിന് പുറത്ത് എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഹീറോ. കായികരംഗത്തിനപ്പുറം വ്യക്തിജീവിതത്തിലും ഒരു നല്ല മനുഷ്യനായി നേട്ടം കൊയ്യുന്ന വ്യക്തി. എന്റെ അച്ഛന് സ്നേഹം നിറഞ്ഞ 65-ാം പിറന്നാള്‍ ആശംസകള്‍. അച്ഛനെ ഞങ്ങള്‍ ഏറെ സ്നേഹിക്കുന്നു’ ദീപിക ട്വിറ്ററില്‍ കുറിച്ചു.
ചെറുപ്രായത്തില്‍ അച്ഛനില്‍ നിന്നാണ് ദീപിക ബാഡ്മിന്റണിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. മോഡലും സിനിമാ താരവുമായിരുന്നില്ലെങ്കില് മികച്ച ഒരു അന്താരാഷ്ട്രതാരമായി മാറുമായിരുന്നു എന്നാണ് പ്രകാശ് പദുകോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
കഴിഞ്ഞ മാസം പ്രകാശ് പദുകോണ്‍ ആള് ഇംഗ്ലണ്ട് ചാമ്പ്യനായതിന്റെ 40-ാം വാര്‍ഷികത്തിനും ദീപിക സജീവമായി സമൂഹമാദ്ധ്യമങ്ങളിലൂടെ സ്വന്തം അച്ഛന്റെ കായിക രംഗത്തെ നേട്ടങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു.