ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബി എസ് എഫ് ജവാന് മരിച്ചു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജവാനാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ച ബി എസ് എഫ് ജവാന്മാരുടെ എണ്ണം മൂന്നായി.
ക്രമസമാധാന പാലനത്തിനായി ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്ന ജവാനെ കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 5 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ക്വാറന്റെയ്നില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.