ഉപയോക്താക്കള്‍ക്ക് ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് തുറന്നുവായിക്കാം ; പുതിയ ഫീച്ചര്‍ ആരംഭിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപയോക്താക്കള്‍ക്ക് ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് തുറന്നുവായിക്കാം ; പുതിയ ഫീച്ചര്‍ ആരംഭിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2020, 09:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ തുടങ്ങാനുള്ള പരീക്ഷണത്തിലാണ് മൈക്രോ ബ്ലോഗിംഗ് ആപ്പായ ട്വിറ്റര്‍. ലേഖനങ്ങളും മറ്റും റീ ട്വീറ്റ് ചെയ്യുന്നതിന് മുന്‍പായി തുറന്ന് വായിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചറാണ് ട്വിറ്റര്‍ തയ്യാറാക്കുന്നത്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

ഉപയോക്താക്കള്‍ക്കിടയില്‍ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ പുതിയ ഫീച്ചറിന് രൂപം നല്‍കുന്നത് എന്നാണ് വിവരം. പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരം ട്വിറ്റര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു ആര്‍ട്ടിക്കിള്‍ പങ്കുവെക്കുന്നതിലൂടെ വലിയ ഒരു ചര്‍ച്ചക്ക് തിരികൊളുത്തുകയാണ് നാം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ലേഖനങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് അത് തുറന്നു വായിക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചേക്കാം. അറിവ് നിറഞ്ഞ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ ഫീച്ചര്‍ ഞങ്ങള്‍ പരീക്ഷിക്കുകയാണ്. റീ ട്വിറ്റ് ചെയ്യുന്നതിന് മുന്‍പായി പ്രസ്തുത ലേഖനം തുറന്നുവായിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ ചോദിക്കും – ട്വിറ്റര്‍ വ്യക്തമാക്കി.

വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത് സംബന്ധിച്ച് ട്വിറ്റര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ട്ടിക്കിള്‍ തുറന്നു വായിക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ഫീച്ചര്‍ തയ്യാറാക്കുന്ന വിവരം ട്വിറ്റര്‍ പുറത്തുവിട്ടത്. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായുള്ള ഫീച്ചറുകളും ട്വിറ്റര്‍ അധികം വൈകാതെ ആരംഭിക്കുമെന്നാണ് വിവരം.

ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies